സ്​​േനഹ സ്​പർശമായി എൻ.​െഎ.ടിയിൽ സ്​നേഹരാഗം

ചാത്തമംഗലം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലാവിഷ്കാരത്തിന് അവസരമൊരുക്കി എൻ.െഎ.ടി കാമ്പസിൽ ഒരുക്കിയ സ്നേഹരാഗം ശ്രദ്ധേയമായി. മാർച്ച് 22 മുതൽ 25 വരെ കാമ്പസിൽ നടക്കുന്ന രാഗം ഫെസ്റ്റി​െൻറ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്. ആറ് സ്പെഷൽ സ്കൂളുകളിൽനിന്നായി 200ഒാളം വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ലവ്ഷോർ സ്കൂളി​െൻറ മൂന്ന് ശാഖകൾ, റഹ്മാനിയ, പ്രതീക്ഷ, റോഷി എന്നീ സ്കൂളുകളിൽനിന്നുള്ള കുട്ടികളാണ് സ്േനഹരാഗത്തിൽ പെങ്കടുത്തത്. കുട്ടികൾ സംഘനൃത്തം, സംഘഗാനം, ഒപ്പന, നാടകം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു. കൂടാതെ, വിദ്യാർഥികളിൽനിന്ന് ശേഖരിച്ച പുസ്തകങ്ങളും കളിപ്പാട്ടങ്ങളും നൽകി. മേള ജില്ല അസി. കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. എൻ.െഎ.ടി ഡയറക്ടർ ഇൻചാർജ് ഡോ. എം.വി.എൽ.ആർ. അഞ്ജനേയുലു, ഡീൻ സ്റ്റുഡൻറ്സ് വെൽഫെയർ ഡോ. ജി. ഉണ്ണികൃഷ്ണൻ, രജിസ്ട്രാർ റിട്ട. ലെഫ്. കേണൽ പങ്കജാക്ഷൻ, എൻ.എസ്.എസ് ഇൻചാർജ് ഡോ. ഹരികൃഷ്ണൻ, രാഗം കോഒാഡിനേറ്റർ ജോർജ് കെ. വർഗീസ്, കൾചറൽ അഫയേഴ്സ് സെക്രട്ടറി വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു. തുടർച്ചയായ നാലാം തവണയാണ് കാമ്പസിൽ സ്േനഹരാഗം സംഘടിപ്പിക്കുന്നത്. photo ctm nit sneharagam എൻ.െഎ.ടി കാമ്പസിൽ നടന്ന സ്േനഹരാഗം ഫെസ്റ്റിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.