മോട്ടോര്‍ തൊഴിലാളികള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കും ^മന്ത്രി

മോട്ടോര്‍ തൊഴിലാളികള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കും -മന്ത്രി മോട്ടോര്‍ തൊഴിലാളികള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കും -മന്ത്രി കോഴിക്കോട്: റോഡ് അപകടങ്ങളിൽപെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാൻ മോട്ടോര്‍ തൊഴിലാളികള്‍ക്ക് തൊഴിൽ വകുപ്പ് പരിശീലനം നല്‍കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കേണ്ടതിനെ സംബന്ധിച്ചും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡി​െൻറ ജില്ലയിലെ ആനുകൂല്യ വിതരണ മേളയും ബോധവത്കരണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വവും മാന്യമായ വേതനവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാർ ലക്ഷ്യം. ഇതിന് എല്ലാ മേഖലയിലെ തൊഴിലാളികളെയും ക്ഷേമനിധി ബോര്‍ഡി​െൻറ പരിധിയിൽ കൊണ്ടുവരാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്. സമാന സ്വഭാവമുള്ള ക്ഷേമനിധി ബോര്‍ഡുകളെ സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സര്‍ക്കാറി​െൻറ പരിഗണനയിലാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. 1.03 കോടി രൂപയാണ് ആനുകൂല്യമായി വിതരണം ചെയ്തത്. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌കോളര്‍ഷിപ്, പെന്‍ഷന്‍ വിതരണം എ. പ്രദീപ്കുമാര്‍ എം.എല്‍.എയും റീഫണ്ട് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ രഞ്ജിത്ത് പി. മനോഹറും ചികിത്സ സഹായം ജില്ല ലേബര്‍ ഓഫിസര്‍ പി.പി. സന്തോഷും വിതരണം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. സ്‌കറിയ, ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജെ. അനിത, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇ. നാരായണന്‍ നായര്‍, പി.പി. കുഞ്ഞൻ തുടങ്ങിയവർ സംസാരിച്ചു. പടം....pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.