കൊടുവള്ളിയിൽ വെൽഫെയർ പാർട്ടി വനിതാ പൊതുസമ്മേളനം

കൊടുവള്ളിയിൽ വെൽഫെയർ പാർട്ടി വനിത പൊതുസമ്മേളനം കൊടുവള്ളി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജനാധിപത്യത്തിന് കാവലാളാവാൻ പെൺശക്തി എന്ന പ്രമേയത്തിൽ വെൽഫെയർ പാർട്ടി വനിത വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് 3.30ന് കൊടുവള്ളിയിൽ വനിത പൊതുസമ്മേളനം നടത്തുന്നു. ഓപൺ സ്റ്റേജ് പരിസരത്താണ് സമ്മേളനം. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. അയിഷ ഉദ്ഘാടനം ചെയ്യും. അഡ്വ. സുജാത എസ്. വർമ, സുജാത, മിനി ബേബി, വിജി, സുബൈദ കക്കോടി, സഫിയ ടീച്ചർ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല കൺവീനർ സഫിയ ടീച്ചർ അധ്യക്ഷത വഹിച്ചു. ചന്ദ്രിക കൊയിലാണ്ടി, ജുമൈല നന്മണ്ട, സുബൈദ കക്കോടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സഫിയ ടീച്ചർ (കൺ), ജുമൈല നന്മണ്ട (സെക്ര), ചന്ദ്രിക കൊയിലാണ്ടി (ജോ. കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.