വളർത്തു നായ്​ക്കൾക്ക് കുത്തിവെപ്പ് നടത്തി

ബേപ്പൂർ: ബേപ്പൂർ ബി.സി റോഡിലെ സർക്കാർ മൃഗാശുപത്രിയിൽ വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി. നഗരസഭയുടെ ജീവനം അതിജീവനം പരിപാടിയുടെ ഭാഗമായാണ് ഞായറാഴ്ച കുത്തിവെപ്പ് നടത്തിയത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷ​െൻറയും റോട്ടറി ക്ലബ് കാലിക്കറ്റ് ഈസ്റ്റി​െൻറയും സഹകരണത്തോടെയാണ് ജീവനം അതിജീവനം പദ്ധതി നടപ്പാക്കുന്നത്. ബേപ്പൂർ മൃഗാശുപത്രിയിൽ നടന്ന പ്രതിരോധ കുത്തിവെപ്പിന് ഡോ. എസ്. ശ്രീജ, വെറ്ററിനറി കോളജ് എൻ.എസ്.എസ് വളൻറിയർമാരായ നിഖില, ആതിര എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.