കമ്യൂണിസം അപചയത്തിനു കാരണം തൊഴിലാളി വർഗ അംഗീകാരവും പാർലമെൻററി അധികാരവും ^കെ. വേണു

കമ്യൂണിസം അപചയത്തിനു കാരണം തൊഴിലാളി വർഗ അംഗീകാരവും പാർലമ​െൻററി അധികാരവും -കെ. വേണു ഒാമശ്ശേരി: തൊഴിലാളി വർഗത്തി​െൻറ ക്ഷേമം ആശയാടിത്തറയാകുകയും പാർലമ​െൻററി അധികാരം ലക്ഷ്യമാക്കുകയും ചെയ്തതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അപചയത്തിനു കാരണമെന്ന് പ്രമുഖ മാർകിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ കെ. വേണു അഭിപ്രായപ്പെട്ടു. സെക്കുലർ കലക്ടിവി​െൻറ ആഭിമുഖ്യത്തിൽ ഒാമശ്ശേരിയിൽ കെ. വേണു രചിച്ച പ്രകൃതി, ജനാധിപത്യം, സ്വാതന്ത്യം എന്ന പുസ്തകത്തെ അധികരിച്ച് നടന്ന ചർച്ചയുടെ സമാപന പ്രസംഗം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. മാർക്സ് ചരിത്രത്തെ സാമാന്യവത്കരിച്ചാണ് കണ്ടിട്ടുള്ളത്. മുതലാളിത്വത്തെക്കുറിച്ച് മാത്രമാണ് അദ്ദേഹം പഠനം നടത്തിയത്. ചരിത്രമാണ് സമൂഹത്തിന് ജനാധിപത്യപരമായ വിവരണങ്ങൾ നൽകിയിട്ടുള്ളത്. തൊഴിലാളിവർഗ സർവാധിപത്യത്തിനു കീഴിൽ ജനാധിപത്യ വിപ്ലവത്തി​െൻറ ആവശ്യകതയും സാധ്യതയുമാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേവേശൻ പേരൂർ അധ്യക്ഷത വഹിച്ചു. പി.കെ. ഗണേശൻ, ദിവാകരൻ, കെ.ജെ. ബേബി, സുേരഷ്കുമാർ, ഷജിൽകുമാർ താമരശ്ശേരി, മധുസൂദനൻ, പി.കെ. രാജേഷ്, കരുണാകരൻ എന്നിവർ പുസ്തക നിരൂപണ ചർച്ചയിൽ പെങ്കടുത്തു. യു.കെ. വിനോദ്കുമാർ സ്വാഗതവും കരീം വെളിമണ്ണ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.