രാപ്പകല്‍ സമരത്തിന് സമാപനം

കോഴിക്കോട്: യു.ഡി.എഫ് രാപ്പകല്‍ സമരത്തിന് ഞായറാഴ്ച പരിസമാപ്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് നിയോജകമണ്ഡലം കേന്ദ്രീകരിച്ചാണ് ശനിയാഴ്ച രാവിലെ മുതല്‍ സമരം നടത്തിയത്. പാളയത്ത് സൗത്ത് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ സമരത്തി​െൻറ സമാപനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ അഡ്വ. എസ്. വി. ഉസ്മാന്‍കോയ അധ്യക്ഷത വഹിച്ചു. എസ്.കെ. അബൂബക്കര്‍ സ്വാഗതം പറഞ്ഞു. എ.ഐ.സി.സി അംഗം പി.വി. ഗംഗാധരൻ, കെ. മൊയ്തീന്‍കോയ, അഡ്വ. എ.വി. അന്‍വര്‍, എ.ടി. മൊയ്തീന്‍കോയ, സി.ടി. സക്കീർ ഹുസൈന്‍, കെ. ശ്രീകുമാർ, അഹമ്മദ് കബീർ, എം.എ. നിസാര്‍, ഫൈസല്‍ പള്ളിക്കണ്ടി, പി. സക്കീർ, യു. ജസീർ, മന്‍സൂര്‍ മാങ്കാവ്, മുഹമ്മദ് മദനി, പി.വി. അവറാന്‍ എന്നിവര്‍ സംസാരിച്ചു. നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഡ്‌സണ്‍ കോര്‍ണറില്‍ സമര സമാപനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ വിരുദ്ധ മാര്‍ഗത്തിലൂടെ എം.എൽ.എമാരെ അടര്‍ത്തിയെടുത്ത് ആദ്യം അധികാരം ഉറപ്പിക്കുക എന്ന ശൈലിയാണ് ബി.ജെ.പി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വീകരിച്ചതെന്ന് എം.പി അഭിപ്രായപ്പെട്ടു. എസ്.വി. ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീണ്‍കുമാർ, അഡ്വ. കെ. ജയന്ത്, കെ.വി. സുബ്രഹ്മണ്യൻ, കേരള കോണ്‍ഗ്രസ്-ജെ ജില്ല സെക്രട്ടറി സി. വീരാന്‍കുട്ടി, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി മനോജ് ശങ്കരനെല്ലൂർ, ദിനേശ് പെരുമണ്ണ, കണ്ടിയില്‍ ഗംഗാധരൻ, പി. ഇസ്മായിൽ, എ. സഫറി, ഷെറില്‍ ബാബു, സി.പി. സലീം, ടി.പി.എം. ജിഷാൻ, ടി.കെ. ലത്തീഫ്ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.