കണ്ണീരുണങ്ങാതെ ദേശീയപാത; ശനിയാഴ്ച നഷ്​​ടമായത് മൂന്നു ജീവൻ

*നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം *രണ്ടു മാസത്തിനിടെ മീനങ്ങാടിക്കും ബത്തേരിക്കുമിടയിൽ നിരവധി അപകടങ്ങൾ മീനങ്ങാടി: ദേശീയപാതയിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർക്ക് നിസ്സംഗത. ശനിയാഴ്ച നടന്ന രണ്ട് അപകടങ്ങളിൽ നഷ്ടമായത് മൂന്നു ജീവനുകൾ. ബീനാച്ചിക്കും മുട്ടിലിനും ഇടയിലുള്ള ഭാഗത്ത് വാഹനങ്ങൾ ചീറിപ്പായുമ്പോൾ വേഗപരിശോധന പ്രഹസനമാകുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഇവിടെ നടന്ന അപകടങ്ങൾ പരിശോധിക്കുമ്പോൾ അമിതവേഗമാണ് ഒട്ടുമിക്കതിനും കാരണമെന്ന് വ്യക്തം. ശനിയാഴ്ചത്തെ കൊളഗപ്പാറ കാർ-ലോറി കൂട്ടിയിടിയും 54ലെ ബൈക്കപകടവും അമിതവേഗത്തി​െൻറ ഫലമാണ്. മീനങ്ങാടി 54ലും കൊളഗപ്പാറ ഉജാല ഫാക്ടറിക്കു സമീപവുമുണ്ടായ അപകടങ്ങളിലാണ് മൂന്നു ജീവനുകൾ പൊലിഞ്ഞത്. മീനങ്ങാടിയിൽനിന്ന് ബത്തേരി ഭാഗത്തേക്ക് പോകുമ്പോൾ കൊളഗപ്പാറ വരെ അപകടമേഖലയാണ്. മീനങ്ങാടി അമ്പലപ്പടി, കൃഷ്ണഗിരി വളവ്, പാതിരിപ്പാലം ഇറക്കവും കയറ്റവും, ഉജാലക്കവല, കൊളഗപ്പാറ പള്ളി വളവ് എന്നിവിടങ്ങളിലൊക്കെ ജീവാപായം ഉണ്ടായ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതൊന്നും കണക്കിലെടുക്കാതെ ബസുകൾ അടക്കമുള്ള വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നത് ഇവിടെ നിത്യകാഴ്ചയാണ്. മീനങ്ങാടിക്കും മുട്ടിലിനുമിടയിലും അമിതവേഗവും അപകട മരണവും പതിവ് സംഭവമായിരുന്നു. ഒന്നുരണ്ട് മാസമായി ഈ മേഖലയിൽ അപകടത്തിന് കുറവ് വന്നിട്ടുണ്ട്. വാര്യാട് സ്റ്റോപ് ആൻഡ് പ്രൊസീഡ് ബാരിക്കേഡും മറ്റും സ്ഥാപിച്ചത് ചെറിയ ആശ്വാസമായെന്ന് പറയാം. എന്നാൽ, ഇപ്പോൾ വാര്യാട്ടെ ബാരിക്കേഡുകൾ മുട്ടിൽ കോളജിനു സമീപത്ത് വെറുതെ കിടക്കുകയാണ്. അത്യാധുനിക ഉപകരണങ്ങളുമായി വേഗം പരിശോധിക്കുന്ന സംവിധാനം കൃഷ്ണഗിരി, കൊളഗപ്പാറ ഭാഗത്ത് കാണാറുണ്ടായിരുന്നു. നീണ്ട ഇടവേളക്കുശേഷം ശനിയാഴ്ചയാണ് കൊളഗപ്പാറയിൽ ഈ സംഘം എത്തിയത്. വാര്യാട് കേന്ദ്രീകരിച്ചാണ് കൂടുതൽ സമയവും നിരീക്ഷണം. വളരെ ദൂരെ നിന്നുതന്നെ വാഹനങ്ങളുടെ വേഗം കണക്കാക്കി വിഡിയോ റെക്കോഡ് ചെയ്യാനുള്ള സംവിധാനമാണ് വാഹനത്തിലുള്ളത്. ഈ വാഹനം പരിശോധനക്ക് ഉണ്ടെന്നറിഞ്ഞാൽ ബസുകളൊക്കെ വളരെ സാവധാനമാണ് സഞ്ചരിക്കാറ്. എന്നാൽ, പരിശോധനയില്ലാത്ത ഭാഗത്ത് ചീറിപ്പായും. ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ ചീറിപ്പായുന്നവർ മീനങ്ങാടി ടൗണിൽപോലും പതിവ് കാഴ്ചയാണ്. ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. രണ്ടിൽ കൂടുതൽ ആളുകളുമായി കോളജ് വിദ്യാർഥികളുടെ സാഹസിക പ്രകടനം മീനങ്ങാടിക്കും കൊളഗപ്പാറക്കുമിടയിൽ മിക്ക ദിവസവും ഉണ്ട്. അധികാരികളുടെ നിസ്സംഗത ഇവർക്ക് വളമാകുകയാണ്. അമിതവേഗത്തിൽ റോഡിൽ ജീവൻ പൊലിയുമ്പോഴും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. മീനങ്ങാടിക്കും ബത്തേരിക്കുമിടയിലെ അപകടമേഖലകളിൽ സ്ഥിരമായി നിരീക്ഷണ കാമറകൾ സ്ഥാപിച്ച് പരിശോധന കാര്യക്ഷമമാക്കിയാലേ അപകടം കുറക്കാനാകൂ. SATWDL6 ശനിയാഴ്ച കൊളഗപ്പാറയിൽ അപകടത്തിൽപെട്ട ലോറിയും കാറും SATWDL7 54ൽ നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്ക് --------------------------------------------------------------- p3 lead കൽപറ്റ ബ്ലോക്ക് പഞ്ചായത്തി​െൻറ ജലപുനർജനി പദ്ധതിക്ക് തുടക്കമായി *ആദ്യഘട്ടം നടപ്പാക്കുന്നത് മേപ്പാടിയിലെ മാങ്ങവയൽ നീർത്തടത്തിൽ മേപ്പാടി: കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീർത്തട പരിപാലന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജലപുനർജനി പദ്ധതിക്ക് തുടക്കമായി. ജലസ്രോതസ്സുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച വിവിധ സർക്കാർ ഇതര ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന മാങ്ങവയൽ നീർത്തടത്തിലാണ് നടപ്പാക്കുന്നത്. 1066 ഹെക്ടർ പരിപാലന പ്രദേശമായി വരുന്ന 923 കുടുംബങ്ങൾ അധിവസിക്കുന്ന നീർത്തടമാണ് മാങ്ങവയൽ. നീർത്തട പ്രദേശത്തെ മാനിവയൽ പുളയിമ്പറ്റ തോട്, ചെമ്പോത്തറ തോട്, മണിമലക്കുന്ന് ചുങ്കത്തറ തോട്, പുളിയമ്പറ്റ തോട്, കോട്ടത്തറ വയൽതോട്, വിളക്കത്തറ ചെമ്പോത്തറ തോട് എന്നീ ജലസ്രോതസ്സുകളിൽ ആവശ്യമായ ശാസ്ത്രീയ രീതിയിലുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ആദ്യ പരിഗണന നൽകുന്നത്. മൺകൈയാല നിർമാണം, മഴക്കുഴി നിർമാണം, കിണർ റീചാർജിങ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ജലസംരക്ഷണത്തിന് ഏറ്റവും നല്ല മാർഗമായ നെൽകൃഷി വ്യാപനവും നീർത്തട പ്രദേശത്ത് കൃഷിവകുപ്പി​െൻറ സഹായത്തോടെ നടപ്പാക്കും. ജലസ്രോതസ്സുകളിലെ മണ്ണിടിച്ചിൽ തടയുന്നതിനായി സൈഡ് കെട്ടുന്നതിനും ചെക്ക് ഡാമുകളിൽ ഷട്ടർ ഇട്ട് വെള്ളം തടഞ്ഞുനിർത്തുന്നതിനുമുള്ള പ്രവൃത്തികൾക്ക് മൈനർ ഇറിഗേഷൻ വകുപ്പി​െൻറ സഹകരണവും ജലസ്രോതസ്സുകൾ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം ചെമ്പോത്തറയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജല ദുരുപയോഗം കുറക്കണമെന്നും ഈ വർഷം ലഭിക്കുന്ന മഴവെള്ളം സംഭരിച്ചുവെക്കാൻ ഓരോ വീട്ടിലും ജലസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടർ ജോസഫ് പദ്ധതി വീശദീകരിച്ചു. ജിൻസി സണ്ണി, കൊച്ചുറാണി, വി.എൽ. വിനോദ് എന്നിവർ സംസാരിച്ചു. മേപ്പാടി ജനമൈത്രി പൊലീസ്, കൽപറ്റ ഗവ. കോളജ് എൻ.എസ്.എസ് വളൻറിയർമാർ, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, സംയോജിത നീർത്തട പരിപാലന പരിപാടി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെംബർ ബിന്ദു പ്രതാപൻ സ്വാഗതവും മേപ്പാടി പഞ്ചായത്ത് അംഗം ലളിത നന്ദിയും പറഞ്ഞു. SATWDL11 ജലപുനർജനി പദ്ധതി ഉദ്ഘാടനം ചെമ്പോത്തറയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.