സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം കാലത്തിന് ആവശ്യം ^മുല്ലപ്പള്ളി

സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം കാലത്തിന് ആവശ്യം -മുല്ലപ്പള്ളി നാദാപുരം: സമൂഹത്തോട് പ്രതിബദ്ധതയും നാടി​െൻറ വികസനകാര്യത്തിൽ സജീവ ഇടപെടലും നടത്തിയുള്ള മാധ്യമപ്രവർത്തനമാണ് കാലത്തിന് ആവശ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. നാദാപുരം പ്രസ്‌ഫോറം സംഘടിപ്പിച്ച അനുമോദന സായാഹ്നം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർത്തകൾ സത്യസന്ധമായിരിക്കാനും നേരി​െൻറ പക്ഷത്തുനിന്ന് കാര്യങ്ങൾ കാണാനും മാധ്യമങ്ങൾക്ക് കഴിയണം. രാഷ്ട്രപിതാവ് ഗാന്ധിജിപോലും ഒരുകാലത്ത് പത്രപ്രവർത്തനം നടത്തിയിരുന്നു. നാട്ടിലെ സാംസ്‌കാരിക പ്രവർത്തനം വ്യാപകമാക്കി ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട നാദാപുരം ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡൻറ് എം.കെ. സഫീറ ഏറ്റുവാങ്ങി. ദേശീയ അബാക്കസ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ വിദ്യാർഥികൾക്കും ഉപഹാരം നൽകി. നാദാപുരം മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രസ്‌ഫോറം പ്രസിഡൻറ് എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കരയത്ത് ഹമീദ് ഹാജി, ഇസ്മായിൽ വാണിമേൽ, രാഗേഷ് കല്ലാച്ചി, സജിത്ത് വളയം, എസ്. പ്രദീപ്കുമാർ, നൗഷാദ്, അജ്മൽ ഷമീർ എന്നിവർ സംസാരിച്ചു. ഇഖ്ബാൽ നരിപ്പറ്റ ഗാനങ്ങൾ ആലപിച്ചു. സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.