ബസ്​ ചാർജ്​ വർധനക്കെതിരെ പ്രതിഷേധ കൂട്ടായ്​മ

കോഴിക്കോട്: ബസ് ചാർജ് വർധനക്കെതിരെ ബസ് പാസഞ്ചേഴ്സ് ആക്ഷൻ ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. അശാസ്ത്രീയമായാണ് ചാർജ് വർധനയെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തീരുമാനം അധികൃതർ പുനഃപരിശോധിക്കണെമന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. അഡ്വ. പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡൻറ് ടി.കെ.എ. അസീസ്, പ്രഫ. കെ. ദയാനന്ദൻ, വി.പി. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. പി. ശിവാനന്ദൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.