കാരപ്പറ്റ പൊയിൽ തിറ ഉത്സവം കൊടിയേറി

മുക്കം: ഓമശ്ശേരി അരീക്കൽ കാരപ്പറ്റ പൊയിൽ ഭഗവതി കാവിൽ മാർച്ച് ആറിന് നടക്കുന്ന തിറ മഹോത്സവത്തി​െൻറ കൊടിയേറി. ഈ മാസം പുലർച്ചെ ആറിന് ഗണപതി ഹോമത്തോടെ ഉത്സവം തുടങ്ങും. വിശേഷാൽ പൂജ, ആവേൻ, ചോപ്പൻ വരവ്, ഗുരുമൂർത്തി വെള്ളാട്ടം, തവനൂർ തറവാട്ടിൽനിന്നു പുറപ്പെടുന്ന മഞ്ഞത്താലപ്പൊലി, ഭഗവതി വെള്ളാട്ടം, ഇട്ടിക്കുറുമ്പ വെള്ളാട്ടം, നാഗകാളി വെള്ളാട്ടം, ഗുരുമൂർത്തി തിറ, ഭഗവതി തിറ, താലപ്പൊലി, കനലാട്ടം, ഇട്ടി കുറുമ്പ തിറ, നാഗകാളിതിറ, കണ്ടകർണൻ തിറ, ഭൈരവൻ തിറ, ഗുളികൻ തിറ, കുട്ടിച്ചാത്തൻ തിറ എന്നിവയാണ് മുഖ്യ ആഘോഷ പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.