പ്രതിഭകളെ ആദരിച്ചു

മുക്കം: മജ്ലിസ് ഹിക്മ പരീക്ഷയിൽ ഉന്നത വിജയം നേടിയ വെസ്റ്റ് ചേന്ദമംഗലൂർ അൽമദ്റസത്തുൽ ഇസ്ലാമിയയിലെ പ്രതിഭകളെ അൻസാർ മഹല്ല് കമ്മിറ്റി ആദരിച്ചു. പ്രസിഡൻറ് പി.കെ. പോക്കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷഫീഖ് തച്ചമ്പറ്റ, സുധീർ ആലുവ, ഗഫൂർ മാസ്റ്റർ, എം.ടി. ഹക്കീം, അബ്ദുന്നാസർ മൗലവി, സി.കെ. ജമാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. വെസ്റ്റ് ചേന്ദമംഗലൂർ ജമാഅത്തെ ഇസ്ലാമി ഹൽഖ സെക്രട്ടറി എൻ. അബ്ദുറഹ്മാൻ സ്വാഗതവും ഇ.പി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.