കോഴിക്കോട്: ബസ്ചാർജ് വർധനക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിനു മുന്നിൽ റോഡ് ഉപരോധിച്ചു. പകൽ 12ഒാടെ റോഡില്‍ കുത്തിയിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന സമിതി അംഗം ടി. റിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഇ. സാലു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ബബീഷ് ഉണ്ണികുളം, പി. ഹരീഷ് എന്നിവർ സംസാരിച്ചു. വിവേക് കുന്നത്ത്, കെ. അനീഷ്, സംഗീത്, ബവീഷ്, മനു നാദാപുരം, പ്രകാശിനി, സനൂപ് മായനാട്, ലിബിന്‍ ഭാസ്‌കർ, ആര്‍. ബിനീഷ്, പി.വി. വിനീഷ്, കെ. രോഹിത്ത്, ഒ.പി. പ്രബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.