പടിഞ്ഞാറത്തറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്​: യു.ഡി.എഫിന് എതിരില്ലാത്ത വിജയം

പടിഞ്ഞാറത്തറ: ഏറെ വിവാദങ്ങൾക്കും കേസുകൾക്കും ഇടയാക്കിയ പടിഞ്ഞാറത്തറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ് വിജയിച്ചു. പട്ടികയിലെ പുതിയ മെംബർമാരുടെ വോട്ടവകാശവുമായി ബന്ധപ്പെട്ട കേസിൽ ഈ വോട്ടുകൾ പ്രത്യേക ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കണം എന്ന ഹൈകോടതി ഉത്തരവോടെയാണ് തെരഞ്ഞെടുപ്പു നടന്നത്. പതിറ്റാണ്ടുകളായി യു.ഡി.എഫ് ഭരണത്തിലുള്ള ബാങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതലാണ് പുതുതായി ചേർത്ത വോട്ടർമാരുടെ വോട്ടവകാശത്തെ ചൊല്ലി വിവാദം ഉടലെടുക്കുന്നത്. കഴിഞ്ഞ തവണ ഈ വോട്ടുകൾ പരിഗണിക്കാതെയാണ് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. ബാങ്കി​െൻറ മുൻ പ്രസിഡൻറ് കട്ടയാടൻ അമ്മദ് സമർപ്പിച്ച റിട്ട് ഹരജി ഫയലിൽ സ്വീകരിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്. 497 പേരുടെ വോട്ടുകളാണ് പ്രത്യേക ബാലറ്റിൽ നിക്ഷേപിക്കുക. ഈ വോട്ടുകൾ പരിഗണിക്കാതെയാണ് ഫലം പ്രഖ്യാപിച്ചത്. വോട്ടുകൾ പ്രത്യേകമായി എണ്ണിയശേഷം അതി​െൻറ ഫലം പ്രത്യേകം പെട്ടിയിൽ സീൽ ചെയ്ത് സൂക്ഷിക്കണമെന്നായിരുന്നു വിധി. സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും ബാങ്ക് ബൈലോക്കും വിരുദ്ധമായി ആവശ്യമായ ഷെയറില്ലാത്തവരെ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ യു.ഡി.എഫും ബാങ്ക് അംഗങ്ങളിൽ ചിലരും ഇലക്ടറൽ ഓഫിസർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഹിയറിങ് നടത്തിയിരുന്നെങ്കിലും ആക്ഷേപങ്ങൾ പരിഗണിക്കാതെ നിശ്ചിത ഷെയറില്ലാത്ത 110 പേരെ അന്തിമ പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. യു.ഡി.എഫ് ഭരണത്തിലുള്ള ബാങ്ക് ഭരണം ഇത്തവണയും യു.ഡി.എഫിന് ഉറപ്പിക്കാനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.