വിദ്യാഭ്യാസ വായ്പയെടുത്തവരുടെ കൺവെൻഷൻ നാളെ

മുക്കം: വിദ്യാഭ്യാസ വായ്പയെടുത്ത് കടബാധ്യതയിലായവരുടെ കൺവെൻഷൻ ശനിയാഴ്ച മൂന്ന് മണിക്ക്‌ മുക്കം വ്യാപാര ഭവനിൽ നടക്കുമെന്ന് എജുക്കേഷനൽ ലോണീസ് വെൽെഫയർ ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. തോമസ് അറിയിച്ചു. ഈ വർഷം വിദ്യാഭ്യാസ വായ്പയെടുക്കാൻ താൽപര്യമുള്ളവർക്കും സംബന്ധിക്കാം. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9495741892. യു.ഡി.എഫ് രാപ്പകൽ സമരം നാളെ തുടങ്ങും നരിക്കുനി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നയങ്ങൾക്കെതിെരയും കൊലപാതക രാഷ്ട്രീയത്തിനെതിെരയും കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നരിക്കുനിയിൽ നടത്തുന്ന രാപ്പകൽ സമരം ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച് ഞായർ രാവിലെ 10ന് അവസാനിക്കും. പരിപാടി വിജയമാക്കാൻ നരിക്കുനിയിൽ ചേർന്ന യു.ഡി.എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യു.ഡി.എഫ് നേതാക്കളായ എ. അരവിന്ദൻ. ടി.കെ. മുഹമ്മദ്, കെ.പി. മുഹമ്മദൻസ്, സി.കെ. സലീം, പി. ശ്രീധരൻ, പി.എം. അഹമ്മദ്കുട്ടി, ബാലകൃഷ്ണൻനായർ, എം.പി. സുലൈമാൻ, എം. ഹുസയിൻ, പി. ശശീന്ദ്രൻ, ലിജാസ് കൊയിലോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.