പെ​െട്ടന്നൊന്നും പോവില്ല മേയർ ഭവനിലെ പെട്ടിക്കടകൾ

കോഴിക്കോട്: സുസ്ഥിര നഗര വികസന പദ്ധതിയിൽ തൊഴിൽ സംരംഭകർക്ക് കൊടുക്കാനായി എത്തിച്ച പെട്ടിക്കടവണ്ടികൾ നശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് മേയർ ഭവനിൽ കൊണ്ടിട്ട വണ്ടികൾ ഉപഭോക്താക്കളെ കാത്തിരുന്ന് മഴയും വെയിലുമേറ്റ് തകർന്നിരിക്കുകയാണ്. മൊത്തം 16 ഇരുമ്പ് വണ്ടിക്കടകളാണ് മുൻ ഭരണസമിതിയുടെ കാലത്ത് തയാറാക്കിയത്. എ.ഡി.ബി സഹായത്തോടെയുള്ള സുസ്ഥിര നഗരവികസനപദ്ധതിയുടെ പോവർട്ടി സോഷ്യൽ ഫണ്ട് ഉപയോഗിച്ചാണ് മൊബൈൽ കാർട് എന്ന പേരിൽ വാങ്ങിയത്. ഇതിൽ ഒമ്പതെണ്ണത്തിനാണ് ഉപഭോക്താക്കൾ ഇനിയും വരാത്തത്. അതിനും മുമ്പുള്ള കൗൺസിൽ കാലത്ത് കണ്ടെത്തിയ ഉപഭോക്താക്കൾക്ക് നൽകാനായിരുന്നു കടകൾ. ബാങ്കുകളിൽ നിന്നും മറ്റും ഫയലുകളിൽ തീർപ്പാക്കുന്നതിലുണ്ടായ കാലതാമസം ഉപഭോക്താക്കൾക്ക് പ്രശ്നമായി. സുസ്ഥിര നഗര വികസന പദ്ധതിയുടെ ഓഫിസ് നടപടികൾ പൂർത്തിയായെങ്കിലും ഉപഭോക്താക്കൾക്ക് വായ്പ ശരിയാകുന്നതിലടക്കം താമസം വന്നു. കടയുടെ മൊത്തം ചെലവി​െൻറ 25 ശതമാനമാണ് പദ്ധതിയിൽ സബ്സിഡി നൽകുന്നത്. ഒരു ലക്ഷത്തിലേറെ രൂപ വരുന്ന കടക്ക് 28,000 രൂപയാണ് സബ്സിഡി. സബ്സിഡിയുടെ ശതമാനം കൂട്ടാത്തതിനാൽ ഉപഭോക്താക്കൾക്ക് താൽപര്യം കുറഞ്ഞതും പ്രശ്നമാണ്. കടകൾ തകർന്നതോടെ പെട്ടിക്കടക്ക് ഇനിയാരും വരില്ലെന്ന സ്ഥിതിയാണിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.