പൂജാരിയെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം

കോഴിക്കോട്: നരിക്കുനി തെച്ചോട്ട് പള്ളിയാറക്കോട്ട ഭഗവതിക്ഷേത്രത്തിൽനിന്ന് 2004 മുതൽ സർവിസുള്ള ക്ഷേത്രപൂജാരി മേൽപ്പള്ളി വാസുദേവൻ അടിതിരിപ്പാടിനെ പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് കേരള ടെംപ്ൾ എംപ്ലോയിസ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തൊഴിൽ നിയമങ്ങൾ കാറ്റിൽപറത്തിയാണ് ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. ഒരു രൂപയുടെ പോലും ആനുകൂല്യങ്ങൾ നൽകിയിട്ടുമില്ല. സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ക്ഷേത്രഭരണസമിതിയാണ് അനീതി പ്രവർത്തിച്ചത് എന്നതിനാൽ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ദേവസ്വം ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, പി.എഫ്, ഇ.എസ്.െഎ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ദേവദാസ് കുട്ടമ്പൂർ, ജന. സെക്രട്ടറി മേൽപള്ളി വാസുദേവൻ നമ്പൂതിരി, കെ.പി. ബാലഗോപാലൻ, എൻ. പ്രഭാകരൻ, ഹരീഷ് മാരാർ നന്മണ്ട എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.