കൽപറ്റ: നാലുവയസ്സുകാരൻ രാഗേഷിനും ഒമ്പതുവയസ്സുകാരൻ സുരേഷിനും അധികം താമസിയാതെ ഇനി അടച്ചുറപ്പുള്ള വീട്ടിലിരുന്ന് ആവോളം ചിത്രങ്ങൾ വരക്കാം. ഇവരുടെ ദുരിതം ശ്രദ്ധയിൽപെട്ടതിനെതുടർന്ന് ജില്ല ഭരണകൂടം ഇടപെട്ടു. പനമരം ഗ്രാമപഞ്ചായത്തിലെ നെടുങ്കുന്ന് കോളനിയിലെ താമസക്കാരായ രാമൻ-സുശീല ദമ്പതികളുടെ പാതിവഴിയിലായ വീടിെൻറ നിർമാണം ലൈഫ് മിഷനിൽ ഉൾപ്പെടുത്തി മാർച്ച് 31നുള്ളിൽ പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചതായി ജില്ല കലക്ടർ എസ്. സുഹാസ് അറിയിച്ചു. പനമരം നീർവാരം ഹൈസ്കൂളിനടുത്ത് നെടുങ്കുന്ന് പണിയ കോളനിയിലാണ് സെറിബ്രൽ പാൾസി രോഗം ബാധിച്ച രണ്ടു മക്കളോടൊപ്പം രാമൻ-സുശീല ദമ്പതികൾ കഴിയുന്നത്. വീടുപണിക്കായി മൂന്നരലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും പണം വാങ്ങി കരാറുകാരൻ മുങ്ങുകയായിരുന്നു. മൂത്തമകൻ സുമേഷ് നീർവാരം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സുമേഷിെൻറ അനുജന്മാരായ സുരേഷിനും രാഗേഷിനുമാണ് സെറിബ്രൽ പാൾസി രോഗം ബാധിച്ചിരിക്കുന്നത്. ചിത്രം വരയിൽ താൽപര്യമുള്ള ഇൗ കുട്ടികളുടെയും കുടുംബത്തിെൻറയും ദുരിതകഥ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് കലക്ടർ ഇടപെട്ടത്. രോഗബാധിതരായ കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനും ചികിത്സാസഹായവും പുതിയ റേഷൻ കാർഡും അനുവദിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചതായി കലക്ടർ അറിയിച്ചു. കുടുംബത്തിെൻറ ആവശ്യങ്ങൾക്കായി അടിയന്തര സാമ്പത്തികസഹായം അനുവദിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ദമ്മാമിലെ ഒരു കമ്പനി വീടുനിർമാണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡൻറ് ടി.സി. ജോയി അറിയിച്ചു. WEDWDL3 slug MUST
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.