പീഡനക്കേസിൽ അധ്യാപകൻ അറസ്​റ്റിൽ

മേപ്പയൂർ: യുവ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. ചെറുവണ്ണൂർ നോർത്ത് എം.എൽ.പി സ്കൂളിലെ അധ്യാപകനായ ചെറുവണ്ണൂർ മലയിൽ എസ്.ബി. ഷബിനെയാണ് പോക്സോ നിയമപ്രകാരം മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശിയാണ്. കൗൺസലിങ്ങിനു വന്ന അധ്യാപകരോട് വിദ്യാർഥിനികൾ പരാതി പറഞ്ഞതോടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്. മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.