ലോ കോളജിലെ കടക്കുപുറത്ത്​ വിവാദം: എസ്​.എഫ്​.​െഎ നീക്കം നിന്ദ്യം ^കോൺഗ്രസ്​

ലോ കോളജിലെ കടക്കുപുറത്ത് വിവാദം: എസ്.എഫ്.െഎ നീക്കം നിന്ദ്യം -കോൺഗ്രസ് കോഴിക്കോട്: ഇൗ മാസം 23ന് കോഴിക്കോട് ഗവ. ലോകോളജിൽ ദേശീയ സെമിനാറിൽ 'സെൻസർഷിപ് മീഡിയ 21ാം നൂറ്റാണ്ടിൽ' എന്ന വിഷയം അവതരിപ്പിച്ച പ്രഫ. എ.കെ. മറിയാമ്മക്കെതിരെ ലോകോളജ് യൂനിയ​െൻറ പേരിൽ എസ്.എഫ്.ഐ നടത്തുന്ന നീക്കം ഹീനവും നിന്ദ്യവുമാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട സെമിനാറിൽ സുപ്രീംകോടതി, ഹൈകോടതി, എക്സിക്യുട്ടീവ് തുടങ്ങിയ മേഖലകളിൽനിന്ന് മാധ്യമങ്ങൾ നേരിട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചത് മുഖ്യമന്ത്രിയെ അവഹേളിച്ചതാണെന്ന് വരുത്തിത്തീർക്കുന്നതും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന എസ്.എഫ്.ഐയുടെ പരാതിയും അസഹിഷ്ണുതയും വിഷയം വളച്ചൊടിക്കലുമാണ്. പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ സംസാരിച്ചതി​െൻറ പേരിൽ 40 തോളം ആളുകൾക്കെതിരെയാണ് സംസ്ഥാന സർക്കാർ നടപടിയെടുത്തത്. പിണറായി വിജയൻ മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞത് ലോകോളജ് പോലുള്ള കലാലയത്തിൽ മാധ്യമ സെമിനാറിൽപോലും പറയാൻ പറ്റില്ല എന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ പറ്റില്ല. ഈ ശ്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് വാർത്തക്കുറിപ്പിൽ പറഞ്ഞു. എസ്.എഫ്.െഎ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് മുന്നറിയിപ്പ് നൽകി. എസ്.എഫ്.െഎ നിലപാടിൽ കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാലും പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.