മീഞ്ചന്ത മേൽപാലത്തിനടിയിൽ ബോംബ് സ്ക്വാഡ് പരിശോധന

മീഞ്ചന്ത: നടത്തി. പന്നിയങ്കര പൊലീസി​െൻറ പരിധിയിൽപെട്ട മീഞ്ചന്ത മേൽപാലത്തി​െൻറ അടിയിലും െറയിൽവേ ട്രാക്കുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടത്തിയത്. കോഴിക്കോട് പൊലീസ് കമീഷണറുടെ ഉത്തരവുപ്രകാരമാണ് പരിശോധന. ബോംബ് ഡിറ്റക്ഷൻ ആൻറി സബോട്ടേജ് ചെക്കിങ് ടീം സ്ക്വാഡി​െൻറ കൂടെ പന്നിയങ്കര പൊലീസും സഹകരിച്ചു. പാലത്തിനടിയിൽ സ്ഥിരമായി നിർത്തിയിടാറുള്ള വാഹനങ്ങളും റെയിൽ ഓരങ്ങളിലെ നടപ്പാതകളും ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന ബങ്കുകളും കാടുപിടിച്ച സ്ഥലങ്ങളുമടക്കം ഡോഗ് സ്ക്വാഡ് പ്രത്യേക നിരീക്ഷണം നടത്തി. ഏഴോളം ബോംബ് ഡിറ്റക്ടറുകളുമായി നടത്തിയ നിരീക്ഷണത്തിൽ ബഗ്ഗി എന്ന നായും പെങ്കടുത്തു. പന്നിയങ്കര എസ്.ഐ ഭാസ്കര​െൻറ നേതൃത്വത്തിൽ പൊലീസ് സംഘവും പൊലീസിലെ എസ്.ബി, എസ്.എസ്.ബി വിഭാഗങ്ങളും സ്ക്വാഡിനെ അനുഗമിച്ചിരുന്നു. കല്ലായിയിലെ അടഞ്ഞുകിടക്കുന്നതും ജീർണിച്ച് പൊളിഞ്ഞുവീഴാറായതുമായ റെയിൽവേ ക്വാർട്ടേഴ്സുകളിലും ചുറ്റുവട്ടങ്ങളിലും നിരീക്ഷണം നടത്തിയശേഷമാണ് മീഞ്ചന്ത മേൽപാലത്തിനു താഴെ എത്തിയത്. സുരക്ഷയുടെ ഭാഗമായി നടത്തുന്ന പതിവ് പരിശോധന മാത്രമാണെന്ന് ആൻറി സബോട്ടേജ് സംഘം അറിയിച്ചു. മാറാടും പരിസരങ്ങളിലും ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫിഷിങ് ഹാർബർ, ബേപ്പൂർ തുറമുഖം പുലിമുട്ട് എന്നീ സ്ഥലങ്ങളിലും ഈ മാസാദ്യം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ അസ്വാഭാവികമായോ സംശയാസ്പദമാേയാ ഒന്നുംതന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് സംഘം അറിയിച്ചു. പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം തുടർന്നും നടത്തുമെന്ന് സംഘം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.