ഭിന്നശേഷിക്കാരുടെ പ്രതിഷേധ ധർണ

കോഴിക്കോട്: കേന്ദ്ര സർക്കാറും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയും ചേർന്ന് ഭിന്നശേഷിക്കാർക്കും കുടുംബത്തിനും വേണ്ടി തുടങ്ങിയ സ്വാവലംബൻ ഇൻഷുറൻസ് പദ്ധതി നിർത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിഫറൻറ്ലി ഏബ്ൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ല കമ്മിറ്റി ധർണ നടത്തി. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ കോഴിക്കോട് ഓഫിസിനുമുന്നിൽ നടത്തിയ ധർണ ഫെഡറേഷൻ ദേശീയഘടകമായ എൻ.പി.ആർ.ഡി ജോ.സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർ ശാരീരികപ്രയാസമനുഭവിച്ച് 357 രൂപയും അനുബന്ധരേഖകളും നൽകി ഇൻഷുറൻസിൽ ചേർന്ന് രണ്ടുവർഷമായപ്പോൾ പദ്ധതി നിർത്താനുള്ള തീരുമാനം വഞ്ചനപരമാണെന്നും ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയോ മതിയായ നഷ്ടപരിഹാരം നൽകുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ല ജോ.സെക്രട്ടറി എ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.കെ. രാമൻ, പീലി ദാസൻ, അശോകൻ എന്നിവർ സംസാരിച്ചു. 130 ഓളം പേർ ധർണയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.