തെരുവുനായ്​ സർവേക്ക്​ മൊബൈൽ ആപ്ലിക്കേഷൻ

കോഴിക്കോട്: നഗരസഭ മൊബൈൽ ആപ്ലിക്കേഷ​െൻറ സഹായത്തോടെ തെരുവുനായ്ക്കളുെട സർവേ എടുക്കുന്നു. നഗരത്തിലെ റെസിഡൻറ്സ് അസോസിയേഷനുകളെ സഹകരിപ്പിച്ചുകൊണ്ട് 'ജീവനം അതിജീവനം' എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചത്. മാർച്ച് മൂന്ന് മുതൽ ഒമ്പതു വരെയാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുക. വേൾഡ് വൈഡ് വെറ്ററിനറി സർവിസാണ് ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷ​െൻറ പ്രകാശനവും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗവും വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചക്കോരത്തുകുളം റോട്ടറി ഇൗസ്റ്റ് ക്ലബ് ഹാളിൽ നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. തെരുവുനായ്ക്കളുടെ സർവേക്കൊപ്പം വളർത്തുനായ്ക്കളുടെ വാക്സിനേഷൻ അടക്കം യോഗം ചർച്ചചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.