ദീനീചൈതന്യം: സമസ്തയുടെ പങ്ക് നിസ്തുലം - മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ േവളം: ഇതര സംസ്ഥനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ദീനീചൈതന്യം നിലനിർത്തി കൊണ്ടു പോകുന്നതിൽ സമസ്തയുടെ പങ്ക് നിസ്തുലമാണെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഒരുവർഷം നീണ്ടുനിന്ന ചേരാപുരം റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ഗോൾഡൻ ജൂബിലി സമ്മേളനത്തിെൻറ സമാപനം പള്ളിയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. റേഞ്ച് പരിധിയിലെ ഒരേ മദ്റസയിൽ 25 വർഷം സേവനം ചെയ്ത അധ്യാപകർ, മാനേജ്മെൻറ് ഭാരവാഹികൾ, 10 വർഷം സേവനമനുഷ്ഠിച്ച റേഞ്ച് സാരഥികൾ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി തങ്ങൾ ആദരിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് സി.എച്ച്. മഹ്മൂദ് സഅദി, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, ടി.വി.സി അബ്്ദുസ്സമദ് ഫൈസി, ഹംസ ദാരിമി, കെ. അഹമദ് ഹാജി, മൊയ്തീൻ മുസ്ലിയാർ, ടി.എം. മൊയ്തീൻ മുസ്ലിയാർ, എൻ.എ. മൗലവി, അലി മുസ്ലിയാർ, പി. സൂപ്പി, എം. ലത്തീഫ് ചെമ്പോട്, മമ്മി മൗലവി, പി. മൊയ്തു ഹാജി, ഇ.പി. സലിം എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ഒ.കെ. മുസ്തഫ ദാരിമി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.