താമരശ്ശേരി: ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കോടഞ്ചേരി പൊലീസ് പിടികൂടി. കാരന്തൂര്‍ മര്‍കസിന് സമീപം വാടകക്ക് താമസിക്കുന്ന കാസർകോട് സ്വദേശികളായ ഷഫാത് (20), സുഭാഷ് (21) എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മൈക്കാവ് വളവ് ബസ് സ്‌റ്റോപ്പില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. എസ്.ഐ എ.സി ശ്രീനിവാസെൻറ നേതൃത്വത്തില്‍ എ.എസ്.ഐ സെബാസ്റ്റ്യന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബെന്നി, അശ്റഫ്, ജെയ്‌സണ്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് 1.270 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. താമരശ്ശേരി, പുതുപ്പാടി, തിരുവമ്പാടി മേഖലയില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.