അമ്പലത്തുകുളങ്ങര ബസാറിൽ പഞ്ചായത്ത്​ ശേഖരിച്ച മാലിന്യം ചീഞ്ഞുനാറുന്നു

ചേളന്നൂർ: അമ്പലത്തുകുളങ്ങര ബസാറിൽ ദുരിതം സൃഷ്ടിച്ച് പഞ്ചായത്തുവക മാലിന്യക്കൂമ്പാരം. റോഡ് താഴ്ന്നതുകൊണ്ട് വെള്ളത്തിൽ നീന്തിയാണ് എ.കെ.കെ.ആർ സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ബസ് കയറുന്നതും വീട്ടിലേക്ക് പോവുന്നതും. ഇൗ സ്ഥലത്ത് മത്സ്യമാർക്കറ്റി​െൻറ വയലിൽ ബസാറിൽ വെള്ളം ഒഴുകുന്ന സ്ഥലത്താണ് പഞ്ചായത്ത്മാലിന്യം കെട്ടിക്കിടക്കുന്നത്. ഇതിനു സമീപം പുളിക്കൂൽ റോഡിലും മാലിന്യം ശേഖരിച്ച നിലയിൽ റോഡരികിൽ കിടക്കുകയാണ്. ശുചിത്വപദ്ധതികൾ കൊട്ടിഗ്ഘോഷിക്കുേമ്പാഴാണ് ഇൗ മാലിന്യക്കൂമ്പാര കാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.