കാലിക്കറ്റിലെ അനധ്യാപക മണ്ഡലത്തിലെ സെനറ്റ്​ തെര​െഞ്ഞടുപ്പിൽ 98.5 ശതമാനം പോളിങ്​

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അനധ്യാപക മണ്ഡലത്തിലേക്കുള്ള സെനറ്റ് തെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. ആകെയുള്ള 1527 വോട്ടിൽ 1504 പേരും വോട്ടുചെയ്യാനെത്തി. 98.5 ആണ് വോട്ടിങ് ശതമാനം. പതിവിൽനിന്ന് വ്യത്യസ്തമായി വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും രജിസ്ട്രാറും അടക്കമുള്ള പ്രമുഖർ വോട്ടു ചെയ്യാനെത്തി. ഒരു സീറ്റിലേക്ക് സെനറ്റംഗത്തെ കണ്ടെത്താൻ മൂന്ന് സ്ഥാനാർഥികളാണ് മത്സരിച്ചത്. പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിക്കും വിധം പ്രചാരണ പ്രവർത്തനങ്ങളും ശക്തമായിരുന്നു. സി.പി.എം അനുകൂല കാലിക്കറ്റ് യൂനിവേഴ്സിറ്റി എംേപ്ലായീസ് യൂനിയനു വേണ്ടി വിനോദ് നീക്കാംപുറത്തായിരുന്നു സ്ഥാനാർഥി. സ്റ്റാഫ് ഒാർഗൈനസേഷൻ, എംപ്ലോയീസ് ഫോറം, സോളിഡാരിറ്റി എന്നീ യൂനിയനുകൾ ജനാധിപത്യവേദി എന്ന പേരിൽ ഒരുമിച്ച് അങ്കത്തിനിറങ്ങി. കെ. പ്രവീൺ കുമാറായിരുന്നു ജനാധിപത്യവേദി സ്ഥാനാർഥി. ഇൗ സ്ഥാനാർഥികൾ തമ്മിലായിരുന്നു പ്രധാന പോരാട്ടം. ബി.ജെ.പി അനുകൂല സംഘടനയായ എംപ്ലോയീസ് ഫ്രൻറിന് വേണ്ടി പി. പുരുഷോത്തമനും മത്സരരംഗത്തുണ്ടായിരുന്നു. സര്‍വകലാശാല സെനറ്റ് ഹൗസിെല ബൂത്തിൽ രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലു വരെയായിരുന്നു പോളിങ്. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സര്‍വകലാശാലാ കേന്ദ്രങ്ങളിലെ ജീവനക്കാരും, തൃശൂര്‍ കേരള ഹെല്‍ത്ത് സര്‍വകലാശാലയില്‍ ഡെപ്യൂേട്ടഷനില്‍ ജോലിചെയ്യുന്ന ജീവനക്കാരും തൃശൂർ ഡോ. ജോണ്‍ മത്തായി സ​െൻററിലെ പോളിങ് ബൂത്തിലാണ് േവാട്ട് ചെയ്തത്. മറ്റ് ജില്ലകളില്‍ ഡെപ്യുട്ടേഷനില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ പ്രധാന പോളിങ് ബൂത്തായ സര്‍വകലാശാല സെനറ്റ് ഹൗസിൽ വോട്ട് ചെയ്യാനെത്തി. പോളിങ്ങിന് ശേഷം ബാലറ്റ് പെട്ടി രജിസ്ട്രാറുടെ ഒാഫിസിൽ സൂക്ഷിക്കുന്നതിൽ എംപ്ലോയീസ് യൂനിയൻ പ്രവർത്തകർ എതിർപ്പ് അറിയിച്ചു. സ്റ്റാറ്റ്യൂട്ടറി ഒാഫിസർമാരായ വി.സിയും പി.വി.സിയും രജിസ്ട്രാറും വോട്ട് ചെയ്തതിനാൽ രജിസ്ട്രാറുടെ ഒാഫിസിൽ ബാലറ്റ് പെട്ടി സൂക്ഷിക്കുന്നതിലെ അധാർമികതയാണ് യൂനിയൻ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ സുരക്ഷ നൽകുെമന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രജിസ്‌ട്രേഡ് ട്രേഡ് യൂനിയന്‍, പ്രൈവറ്റ് കോളജ് മാനേജര്‍ എന്നീ മണ്ഡലങ്ങളിലേക്കുള്ള ബാലറ്റ് പേപ്പര്‍ വരണാധികാരിയുടെ ഓഫിസില്‍ ലഭിക്കാനുള്ള അവസാന തീയതി ജൂലൈ 16 വരെ നീട്ടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.