ൈകക്കൂലി: മുൻ സാനിട്ടറി ഇൻസ്പെക്ടർക്ക്​ കഠിന തടവ്

കോഴിക്കോട്: പഞ്ചായത്തിൽനിന്ന് ലൈസൻസ് അനുവദിക്കുന്നതിന് 300 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ സാനിറ്ററി ഇൻസ്പെക്ടർക്ക് രണ്ടു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കോഴിക്കോട് വിജിലൻസ് സെ്പഷൽ കോടതിയാണ് കൊല്ലം ജില്ലയിൽ പത്തനാപുരം തലവൂർ ശ്രീകൃഷ്ണ മന്ദിരം ഉണ്ണികൃഷ്ണ പിള്ളയെ (65) ശിക്ഷിച്ചത്. പരപ്പനങ്ങാടി സ്വദേശി പി.വി. ഹാരിസിന് 'സലീന മാർക്കറ്റിങ്' എന്ന കമ്പനിക്ക് ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ 2003 ജനുവരി മൂന്നിനു മലപ്പുറം വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം വിജിലൻസ് യൂനിറ്റ് മുൻ ഡിവൈ.എസ്.പി, മോഹൻദാസ് രജിസ്റ്റർ ചെയ്ത് മുൻ ഡിവൈ.എസ്.പി ജോഷി ജോസഫ് കുറ്റപത്രം സമർപ്പിച്ച കേസിൽ വിജിലൻസിനു വേണ്ടി അഡീഷനൽ ലീഗൽ അഡ്വൈസർ സി.പി. സൂരാജ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.