എസ്​.എഫ്​.​െഎ കാരണം പെരുവഴിയിലായെന്ന്​ കാലിക്കറ്റിലെ കായിക വിദ്യാർഥികൾ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കായിക പഠനവകുപ്പിൽ കഴിഞ്ഞ വർഷമുണ്ടായ വിദ്യാർഥി സംഘട്ടനം റാഗിങ്ങായി ചിത്രീകരിച്ച് എസ്.എഫ്.െഎ പീഡിപ്പിക്കുന്നതായി ഒരുകൂട്ടം വിദ്യാർഥികൾ. തങ്ങളെ പെരുവഴിയിലാക്കുന്നതായും എസ്.എഫ്.െഎയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വഴങ്ങാത്തതിന് 10പേർക്ക് തുടർപഠനം മുടങ്ങിയതായും വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. രാഷ്ട്രീയ സംഘട്ടനമാെണന്ന് തേഞ്ഞിപ്പലം പൊലീസും സർവകലാശാലയും കണ്ടെത്തിയ സംഭവത്തെ രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കുകയായിരുന്നു. പി.ജി ഒന്നാംവർഷ വിദ്യാർഥിയായ എസ്.എഫ്.െഎ പ്രവർത്തകനെെക്കാണ്ട് റാഗിങ് ആരോപിച്ച് യു.ജി.സിക്ക് പരാതി നൽകിയതോടെ 10പേരുടെ പി.ജി പ്രവേശനംവരെ മുടങ്ങി. സ്പോട്ട് അഡ്മിഷനിൽ പ്രവേശനം നൽകണെമന്ന െഹെകോടതി ഉത്തരവ് ഇടതുപക്ഷക്കാരനായ ഡയറക്ടർ പാലിച്ചില്ല. സംഭവത്തിൽ നിർബന്ധിത അവധിയിൽപ്പോയ മുൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ സിൻഡിക്കേറ്റി​െൻറ പകപോക്കലിന് ഇരയായതായും അവർ പറഞ്ഞു. കായികപഠന വിദ്യാർഥികളായ കെ. അരുൺ കുമാർ, കെ.കെ. ജാബിർ, എം.കെ. അഖിൽ, ഇ. മുബാരിഷ്, കെ.പി. റാശിദ്, അജിത് ജോൺസൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.