കോഴിക്കോട്: താമരശ്ശേരി ചുരം റോഡിന് ബദൽ നിർമിക്കുന്നത് സർക്കാറിെൻറ സജീവ പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ബദൽ റോഡായി നിർദേശിക്കപ്പെട്ട ആനക്കാംപൊയിൽ-കള്ളാടി റോഡിന് 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ചുരത്തിന് ബൈപാസായി നിർദേശിക്കപ്പെട്ട വെസ്റ്റ് കൈതപ്പൊയിൽ-ഏഴാംവളവ് റോഡിെൻറ സാധ്യതകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൗ റോഡിെൻറ നിർമാണ സാധ്യത ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രി വിലയിരുത്തി. ബദൽ റോഡിൽ തുരങ്കങ്ങൾ ആവശ്യമാണ്. ഇതുസംബന്ധിച്ച് കൊങ്കൺ െറയിൽവേ അധികൃതരുമായി ചർച്ച നടത്തിവരികയാണ്. കൊങ്കൺ െറയിൽവേ നിർമാണ വിദഗ്ധരിൽനിന്ന് ബദൽപാത നിർമാണത്തിന് വിശദമായ പദ്ധതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിപ്പിലിത്തോട്ടിൽ മണ്ണിടിഞ്ഞ് തകർന്ന ചുരം റോഡ് മൂന്നു മാസത്തിനകം പുനർനിർമിക്കും. നിലവിലെ നിർമാണ പ്രവൃത്തി തൃപ്തികരമായാണ് പുരോഗമിക്കുന്നത്. ചുരം റോഡിലെ വളവുകൾ വീതികൂട്ടാൻ വനംവകുപ്പ് ഭൂമി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനം ജൂലൈയിൽ ആരംഭിക്കുമെന്ന് ജില്ലയിലെ മറ്റൊരു പരിപാടിയിൽ പെങ്കടുത്ത് സുധാകരൻ പറഞ്ഞു. കാസർകോട് മുതലുള്ള ദേശീയപാത വികസനത്തിെൻറ ടെൻഡർ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കഴക്കൂട്ടം വരെയുള്ള അവസാന റീച്ച് ഡിസംബറിൽ നിർമാണം ആരംഭിക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർദേശിച്ചതെന്നും അദ്ദേഹം അറിയിച്ചു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് പുരോഗമിക്കുകയാണ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ കെട്ടടങ്ങി. കലാപമുണ്ടാക്കാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് 600 കോടി രൂപയുടെ പദ്ധതി ധനവകുപ്പ് പരിഗണനയിലാണ്. കോഴിക്കോട് ബൈപാസ് നിർമാണോദ്ഘാടനം കേന്ദ്രമന്ത്രി സമയം അനുവദിച്ചാലുടൻ നടത്തും. ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര-മൂരാട്-പയ്യോളി പാലങ്ങൾ സ്റ്റാൻഡ് എലോൺ ആയി ദേശീയപാത വികസനത്തിന് മുമ്പ് നിർമിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. ഇൗ മന്ത്രിസഭ അധികാരത്തിൽ വന്നശേഷം നിർമാണം ആരംഭിച്ച 1470 പ്രവൃത്തികളിൽ 400 എണ്ണം പൂർത്തീകരിക്കുകയും ചെയ്തു. 20,000 കോടിയാണ് ഇതിനകം ചെലവഴിച്ചത്. അഞ്ചുവർഷം കൊണ്ട് 50,000 കോടി ചെലവഴിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.