ജി.എസ്​.ടി വിഹിതം: തീരുമാനം വകുപ്പുകൾ അട്ടിമറിക്കു​ന്നതായി കരാറുകാർ

കോഴിക്കോട്: കരാർ തുകക്ക് പുറമെ ജി.എസ്.ടി വിഹിതംകൂടി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടും വിവിധ വകുപ്പുകൾ അട്ടിമറിക്കുകയാെണന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ഡിസംബറിൽ സർക്കുലർ പുറപ്പെടുവിച്ചെങ്കിലും അതനുസരിച്ച് ടെൻഡർ വിളിക്കുന്നില്ല. വാറ്റില്‍നിന്ന് ജി.എസ്.ടിയിലേക്ക് മാറ്റിയ പ്രവൃത്തികള്‍ക്ക് അധികമായി നല്‍കേണ്ടിവന്ന തുക കരാറുകാര്‍ക്ക് തിരികെ നല്‍കാന്‍ വകുപ്പുകള്‍ ബാധ്യസ്ഥമാണ്. നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അട്ടിമറിച്ചു. യഥാർഥ നഷ്ടം പരിഹരിക്കണം. ഓരോ കരാറുകാരനും നഷ്ടപരിഹാരത്തിന് ഹൈകോടതിയെ സമീപിക്കും. നെല്ല് സംഭരിച്ച് ഏഴു ദിവസത്തിനകം വില കർഷകന് നൽകുന്നതുപോലെ ചെറുകിട, ഇടത്തരം കരാറുകാർക്ക് ബാങ്കുകൾ മുഖേന പണം നൽകണം. ഇങ്ങനെ ചെയ്താൽ കരാർ ജോലികൾ എളുപ്പം പൂർത്തിയാവുകയും ടെൻഡർ നിരക്ക് കുറയുകയും െചയ്യുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ നാലിന് സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തും. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ല പ്രസിഡൻറ് ടി. അശോകന്‍, സെക്രട്ടറി സി. സജീഷ്, സി. രാജന്‍, എ. അസൈന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.