'ചെക്ക്​ പോസ്​റ്റുകളില്‍ ലബോറട്ടറികള്‍ സ്ഥാപിക്കണം'

കോഴിക്കോട്: ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാൻ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ലബോറട്ടറികള്‍ സ്ഥാപിക്കണമെന്ന് മലബാര്‍ ഫുഡ് േപ്രാഡക്ട് ഡീലേഴ്‌സ് അസോസിയേഷന്‍. ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായതിലധികം കീടനാശിനികളോ മറ്റു ഹാനികരമായ പദാർഥങ്ങളോ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറുപ്പുവരുത്തണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശാസ്ത്രീയ സംവിധാനങ്ങള്‍ ഏർപ്പെടുത്താതെ, നിരപരാധികളായ വ്യാപാരികളെ ക്രൂശിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും. മുളകുപൊടിയിലോ മറ്റു ധാന്യപ്പൊടികളിലോ കീടനാശിനി സാന്നിധ്യമുണ്ടെങ്കിൽ അത് കൃഷിയിടത്തിലെ പ്രയോഗത്തെ തുടര്‍ന്നാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ മലബാര്‍ ഫുഡ് േപ്രാഡക്ട് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് കെ. ബീരാന്‍, കെ. ഹസ്സന്‍കോയ, എം. ശ്യാംസുന്ദര്‍ ഏറാടി, എന്‍.വി. അബ്ദുൽ ജബ്ബാര്‍, അരീക്കല്‍ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.