കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് വിജിലൻസ് കേസ് നേരിടുന്ന ടോം ജോസിനെ ചീഫ് സെക്രട്ടറിയാക്കിയത് അഴിമതിക്ക് കൂട്ടുനിൽക്കാനാണെന്ന് വി. മുരളീധരൻ എംപി. അഴിമതി കാണിക്കുന്നതിൽ വിരുതനാണ് ടോം ജോസെന്ന് പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ മുരളീധരൻ ആരോപിച്ചു. ഭരണക്കാർക്കും ഉദ്യോഗസ്ഥർക്കും അഴിമതിക്ക് കളമൊരുക്കാനാണ് ടോം ടോസിനെ ചീഫ് സെക്രട്ടറിയാക്കിയത്. വിജിലൻസ് ക്ലിയറൻസ് ഇല്ലാതെയാണ് നിയമനം. ഗോവയിലെ ഭൂമി, എറണാകുളത്തെ ഫ്ലാറ്റ്, തൊടുപുഴയിലെ ഭൂമി എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ കേസുണ്ട്. തിരുവനന്തപുരത്തെ ബാങ്ക് ഇടപാടുകളും വിജിലൻസ് പരിശോധിച്ചിരുന്നു. ടോം ജോസ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് എം.ഡിയായിരിക്കെ മെഗ്നീഷ്യം ഇറക്കുമതി ചെയ്തതിലും അഴിമതി ആരോപണമുണ്ടെന്ന് മുരളീധരൻ പറഞ്ഞു. കേന്ദ്രം അവഗണിക്കുകയാെണന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവന ശരിയല്ല. സംസ്ഥാന അധ്യക്ഷൻ ഇല്ലാത്തതുകൊണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പ് തയാറെടുപ്പുകളിൽ ബി.ജെ.പി പിന്നോട്ട് പോയിട്ടില്ലെന്നും ചർച്ചകൾക്കായി ജൂലൈ മൂന്നിന് അമിത് ഷാ തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.