ചുരത്തിലെ ഗതാഗതം മൂന്നുമാസത്തിനകം പൂർവസ്ഥിതിയിലാക്കും- മന്ത്രി

ഈങ്ങാപ്പുഴ: മണ്ണിടിച്ചിൽ മൂലം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരം റോഡിൽ മൂന്നുമാസത്തിനകം സംരക്ഷണ ഭിത്തി നിർമിച്ച് ഗതാഗതം പൂർവസ്ഥിതിയിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചുരത്തിലെ മണ്ണിടിഞ്ഞ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനോടൊപ്പം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷണ ഭിത്തി നിർമിക്കാൻ പാറ കണ്ടെത്താനുള്ള ബോറിങ് പരിശോധന പൂർത്തിയായി. 16 മീറ്റർ അടിയിലാണ് പാറ കണ്ടെത്തിയത്. ഉടൻ നിർമാണ പ്രവൃത്തി ആരംഭിക്കും. സംഭവമുണ്ടായ ഉടൻ മൂന്ന് ചീഫ് എൻജിനീയർമാരും സൂപ്രണ്ടിങ് എൻജിനീയറും അടങ്ങിയ ഉന്നതതല വിദഗ്ധ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി മാർഗനിർദേശങ്ങൾ നൽകിയിരുന്നു-സുധാകരൻ പറഞ്ഞു. ജോർജ് എം. തോമസ് എം.എൽ.എ, ചീഫ് എൻജിനീയർ പി.കെ. സുരേഷ്, സൂപ്രണ്ടിങ് എൻജിനീയർ സിന്ധു, എക്സിക്യൂട്ടിവ് എൻജിനീയർ കെ. വിനയരാജ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജമാൽ മുഹമ്മദ്, അസി. എൻജിനീയർ ലക്ഷ്മണൻ, ഓവർസിയർ ആേൻറാ പോൾ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.