ബാലുശ്ശേരി: ശബ്ദവും പുകയും കുലുക്കവുമില്ലാതെ ഇലക്ട്രിക് ബസിലെ യാത്ര വേറിട്ട അനുഭവമായി. പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ പരിസ്ഥിതിസൗഹൃദ ഇലക്ട്രിക് ബസ് ബാലുശ്ശേരി ബസ് സ്റ്റാൻഡിലെത്തിയപ്പോൾ കന്നിയാത്രക്കായി പുരുഷൻ കടലുണ്ടി എം.എൽ.എയോടൊപ്പം യാത്രചെയ്ത ജനപ്രതിനിധികൾക്കും നാട്ടുകാർക്കും പറയാനുള്ളത് യാത്ര സൂപ്പർതന്നെ എന്നാണ്. ബസ്സ്റ്റാൻഡിൽനിന്ന് ബാലുശ്ശേരി മുക്ക് വരെയായിരുന്നു യാത്ര. എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുെമ്പായിൽ, വി.എം. കുട്ടികൃഷ്ണൻ, പി. സുധാകരൻ എന്നിവരുമുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ബസ് ബാലുശ്ശേരി സ്റ്റാൻഡിലെത്തിയത്. ബസിനെ കാണാനും സെൽഫിയെടുക്കാനുമായി നിരവധിപേർ സ്റ്റാൻഡിലെത്തിയിരുന്നു. ബാലുശ്ശേരിയിൽനിന്ന് കോഴിക്കോേട്ടക്ക് ഒരാൾക്ക് 56 രൂപയാണ് ചാർജ് ഇൗടാക്കുന്നത്. ഇലക്ട്രിക് മോേട്ടാർ ചാർജ് ചെയ്ത് പ്രവർത്തിപ്പിച്ചാണ് ബസ് ഒാടുന്നത്. പരിസരമലിനീകരണം സൃഷ്ടിക്കാത്ത രീതിയിൽ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് സംവിധാനമാണ് ബസിൽ ഒരുക്കിയിട്ടുള്ളതെന്ന് ഡ്രൈവർ ഹരിതും കണ്ടക്ടർ കെ. സുഗീതും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.