എകരൂല്‍: ഉണ്ണികുളം സര്‍വിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ബാങ്ക് പരിധിയിലെ വിദ്യാർഥികളെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉപഹാരം നല്‍കി. കെ. ഉസ്മാന്‍, അജിത്‌കുമാര്‍ ഏറാടിയില്‍, ഗിരിജ തെക്കേടത്ത്, ശ്രീജ മഠത്തില്‍, എം.കെ. പത്മനാഭന്‍, ടി.കെ. രാമചന്ദ്രന്‍, ടി. മുഹമ്മദ്, കെ.ടി. വിജയന്‍, കെ.ടി. ശശീന്ദ്രന്‍, എന്‍.സി. ഹനീഫ, രവീന്ദ്രന്‍ നായര്‍, ഇ.സി. നൗഷാദ്, കെ.പി. ജമാലുദ്ദീന്‍, ഇ.കെ. നൗഷാദ്, സി.കെ. അജീഷ് എന്നിവര്‍ സംസാരിച്ചു. കെ. രാധാകൃഷ്ണന്‍ സ്വാഗതവും വി.പി. മനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.