റേഷൻകാർഡിനുള്ള അപേക്ഷ ജൂലൈ മൂന്ന് മുതൽ

കോഴിക്കോട്: കൊയിലാണ്ടി താലൂക്കിൽ റേഷൻകാർഡുമായി ബന്ധപ്പെട്ട അപേക്ഷ പഞ്ചായത്ത്തലത്തിൽ ജൂലൈ മൂന്ന് മുതൽ 27വരെയുള്ള രാവിലെ 10 മുതൽ 4.30വരെ സ്വീകരിക്കും. തീയതി, പഞ്ചായത്ത്, അപേക്ഷ സ്വീകരിക്കുന്ന സ്ഥലം, എന്നീ ക്രമത്തിൽ. ജൂലൈ മൂന്ന്: പേരാമ്പ്ര-പഞ്ചായത്ത് ഹാൾ, നാലിന് നടുവണ്ണൂർ- പഞ്ചായത്ത് ഓഫിസിന് സമീപം, അഞ്ചിന് കീഴരിയൂർ-പഞ്ചായത്ത് ഹാൾ, ആറിന് ചങ്ങരോത്ത്-പഞ്ചായത്ത് ഹാൾ, ഏഴിന് ചക്കിട്ടപ്പാറ-പഞ്ചായത്ത് ഹാൾ, ഒമ്പതിന് കൂത്താളി-കനറാ ബാങ്കിന് സമീപം, 10ന് നൊച്ചാട്- പഞ്ചായത്ത് ലൈബ്രറി ഹാൾ, 11ന് ചെറുവണ്ണൂർ-പഞ്ചായത്ത് ഹാൾ, 12ന് മേപ്പയൂർ-പഞ്ചായത്ത് ഹാൾ, 13ന് കൂരാച്ചൂണ്ട്-സ​െൻറ് തോമസ് പാരിഷ്ഹാൾ, 16ന് അത്തോളി-പഞ്ചായത്ത് ഹാൾ, 17ന് തിക്കോടി- പഞ്ചായത്ത് ഹാൾ, 18ന് ഉള്ള്യേരി-കമ്യൂണിറ്റി ഹാൾ, 19ന് തുറയൂർ- പഞ്ചായത്ത് ഹാൾ, 20ന് ചേമഞ്ചേരി-ഫ്രീഡം ഫൈറ്റേഴ്സ് ഹാൾ, ചേമഞ്ചേരി, 21ന് കായണ്ണ-പഞ്ചായത്ത് ഹാൾ, 24ന് ബാലുശ്ശേരി-പഞ്ചായത്ത് ഹാൾ, 25ന് കോട്ടൂർ-പഞ്ചായത്ത് സാംസ്കാരിക നിലയം, കൂട്ടാലിട, 26ന് പയ്യോളി- മുനിസിപ്പൽ ഹാൾ, 27ന് പയ്യോളി-മുനിസിപ്പൽ ഹാൾ. പുതിയ റേഷൻകാർഡിനുള്ള നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ഓണർഷിപ്/െറസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ രണ്ട് ഫോട്ടോ, ആധാർ പകർപ്പുകൾ, പേര് ഉൾപ്പെട്ട കാർഡുകളുടെ ഫോട്ടോ കോപ്പി എന്നിവ സമർപ്പിക്കണം. മറ്റ് താലൂക്കുകളിലുള്ളവരാണെങ്കിൽ ബന്ധപ്പെട്ട സപ്ലൈ ഓഫിസിൽനിന്ന് ലഭിക്കുന്ന സറണ്ടർ/റിഡക്ഷൻ/എൻ.ഐ.സി/എൻ.ആർ.സി സർട്ടിഫിക്കറ്റ് എന്നിവയും കാർഡ് സറണ്ടർ ചെയ്യൽ, റിഡക്ഷൻ സർട്ടിഫിക്കറ്റ്, നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവക്ക് നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പേര് ഉൾപ്പെട്ട കാർഡുകളുടെ ഫോട്ടോ കോപ്പിയും നൽകണം. പുതുതായി പേര് ചേർക്കാൻ രണ്ടു വയസ്സ് മുതൽ 12വരെ ജനന സർട്ടിഫിക്കറ്റി​െൻറ പകർപ്പ്, 12 വയസ്സിന് മുകളിലുള്ളവർക്ക് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ്/മുനിസിപ്പൽ ചെയർമാൻ/എം.എൽ.എ/എം.പിയിൽനിന്ന് നിലവിൽ ഒരു റേഷൻകാർഡിലും പേര് ഉൾപ്പെട്ടിട്ടില്ല എന്ന സാക്ഷ്യപത്രം, മരിച്ചവരുടെ പേര് കുറവ് ചെയ്യാൻ മരണസർട്ടിഫിക്കറ്റി​െൻറ പകർപ്പ് എന്നിവ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകളുടെ മാതൃക സിവിൽ സപ്ലൈസ് പോർട്ടലിൽ www.civilsupplieskerala.gov.in എന്ന ഹോം പേജിൽ ലഭ്യമാണ്. പഞ്ചായത്ത്തലത്തിലുള്ള അദാലത്തുകളിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് രണ്ടാംഘട്ട ക്യാമ്പ് സംഘടിപ്പിക്കും. തീയതി പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.