നാദാപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന 'ജനപക്ഷം' മാസികയുടെ മണ്ഡലതല പ്രചാരണ ഉദ്ഘാടനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ജനശക്തി സംസഥാന വൈസ് പ്രസിഡൻറുമായ ഡല്‍ഹി കേളപ്പൻ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി ഏരത്ത് ഇഖ്ബാലിനെ വരിചേര്‍ത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കളത്തില്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷതവഹിച്ചു. ജനപക്ഷം മണ്ഡലം കോഒാഡിനേറ്റര്‍ വി.ടി. സൂപ്പി മാസിക പരിചയപ്പെടുത്തി. കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംസഥാന സെക്രട്ടറി പി. മുഹമ്മദ് റാഫി, മണ്ഡലം പ്രസിഡൻറ് അബ്ദുല്ല ഉമ്മത്തൂര്‍, യു.എ.ഇ പ്രവാസി ഇന്ത്യ പ്രതിനിധി ബഷീര്‍ ഈരായീൻറവിട, ജനപക്ഷം മണ്ഡലം കോഒാഡിനേറ്റര്‍മാരായ സി.കെ. മൊയ്തു, ടി.കെ. അസ്ലം, വി.പി. അബ്ദുൽ അസീസ്, ഷഫീഖ് പരപ്പുമ്മല്‍, പി.കെ. ജമാല്‍, സി. ആലിക്കുട്ടി തുടങ്ങിയവര്‍ ആശംസകളർപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ. മമ്മു സ്വാഗതവും സെക്രട്ടറി പി. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.