മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ ഏഴുപേർക്ക് െഡങ്കിപ്പനി ബാധിച്ചു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ നേടിയ രോഗികളിൽ രണ്ടുപേർ ഒഴികെയുള്ളവർ വീടുകളിലേക്ക് മടങ്ങി. രണ്ടുപേർ കൊയിലാണ്ടി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനുമുമ്പ് കീഴരിയൂരിലെ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിക്ക് മലമ്പനി ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് ആവശ്യമായ സൗകര്യങ്ങളില്ലാതെ മറുനാടൻ തൊഴിലാളികളെ താമസിപ്പിച്ചിരുന്ന സ്ഥാപനം പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ചിരുന്നു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരും ആശ വളൻറിയർമാരും പനിബാധിത മേഖലകളിൽ ഗൃഹസന്ദർശനം നടത്തി. കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും ഊർജിതമായി നടത്തുന്നുണ്ട്. മേപ്പയൂർ പഞ്ചായത്തിൽ െഡങ്കിപ്പനി സംശയിച്ച് രണ്ടുപേർ നിരീക്ഷണത്തിലാണ്. സംശയമുള്ള മേഖലകളിൽ കൊതുക് നശീകരണവും ബോധവത്കരണവും സംഘടിപ്പിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കുകയും അവരുടെ താമസസ്ഥലങ്ങൾ പരിശോധിച്ച് കാറ്റഗറി ലിസ്റ്റ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള മെഡിക്കൽ സ്ക്രീനിങ് ക്യാമ്പ് മേപ്പയൂർ ഗവ. ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര താലൂക്ക് ആശുപത്രി കെ.സി.ടി.സിയുടെ നേതൃത്വത്തിൽ എച്ച്.ഐ.വി ടെസ്റ്റും പി.എച്ച്.സിയിൽ മലേറിയ പരിശോധന, ഷുഗർ, പ്രഷർ ചെക്കിങ് എന്നിവ നടത്തി. ഡോ. അസിഖ്, ഡോ. മഹേഷ്, ഡോ. സോണി എന്നിവർ ക്ലാസെടുത്തു ചരമവാർഷികം ആചരിച്ചു പേരാമ്പ്ര: മുൻ ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.പി. ആൻറണിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം. ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പ്രകാശ് മുള്ളൻകുഴി അധ്യക്ഷത വഹിച്ചു. ബെന്നി ചേലക്കാട്ട്, ഗിരീഷ് കോമച്ചംകണ്ടി, ഷിജോ പാലംതലക്കൽ, സുനിൽ പുതിയോട്ടിൽ, മുഹമ്മദ് ഷരീഫ്, ജോണി കാളാപറമ്പിൽ, ഹാരിസ് മുക്കവല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.