കൊയിലാണ്ടി: ഇൻറഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ അൽഫുർഖാൻ ചാരിറ്റബ്ൾ ട്രസ്റ്റിനു കീഴിൽ ആരംഭിച്ചു. മൂന്നു വയസ്സു മുതലുള്ള കുട്ടികൾക്ക് ഖുർആനിക പഠനത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം കെ.ജി ക്ലാസുകളും ഉൾപ്പെടുന്ന മൂന്നുവർഷത്തെ പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. ഗവ. ആശുപത്രിക്കു സമീപം ഹെവൻസ് കാമ്പസ് കെട്ടിടത്തിൽ സംസ്ഥാന ഡയറക്ടർ സുഷീർ ഹസൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ക്ലാസ്റൂം ഉദ്ഘാടനം നഗരസഭ കൗൺസിലർ സെലീന നിർവഹിച്ചു. അൽഫുർഖാൻ അസോസിയേഷൻ പ്രസിഡൻറ് ആർ. ഉമർകുട്ടി അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി.എം.വി അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ എൻ. സെൽവ, സ്കൂൾ മാനേജർ എ.എം. അമീർ, സക്കീന ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.