മഴ​ക്കാലത്ത്​ കർഷകർക്കുള്ള​ പാൽവില കുറക്കാനുള്ള മിൽമ നീക്കം പ്രതിഷേധത്തിനിടയാക്കി

കോഴിക്കോട‌്: മഴക്കാലത്ത് ഉൽപാദനം കൂടുന്ന പാശ്ചാത്തലത്തിൽ പാലിന് കർഷകർക്കു കൊടുക്കുന്ന വില കുറക്കാനുള്ള മിൽമ തീരുമാനം പ്രതിഷേധത്തിനിടയാക്കി. പരമ്പരാഗത ക്ഷീരസംഘങ്ങൾ കൊടുക്കുന്ന അധിക പാലിന‌് വില കുറക്കാനാണ് തീരുമാനം. 2018 ഏപ്രിലിൽ കൊടുത്ത ശരാശരി പാലി​െൻറ 10 ശതമാനത്തിൽ കൂടുതൽ മഴക്കാലത്ത‌് നൽകിയാൽ അയക്കുന്ന പാലിന‌് ലിറ്ററിന് 10.55 രൂപ കുറക്കാനാണ് മിൽമയുടെ മലബാർ മേഖല യൂനിയൻ ഭരണസമിതി നീക്കം. ക്ഷീരസംഘങ്ങളെയും കർഷകരെയും മിൽമയുടെ പിടിപ്പുകേടിന് ബലിയാടാക്കുകയാണെന്ന‌് ട്രഡീഷനൽ മിൽക് സൊസൈറ്റീസ‌് അസോ. സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേരളത്തിൽ 630 പരമ്പരാഗത സംഘങ്ങളാണ് സംസ്ഥാനത്ത് മൊത്തം പാലി​െൻറ 30 ശതമാനം സംഭരിക്കുന്നത‌്. പാലുൽപാദനം 20 ശതമാനം വർധിച്ചപ്പോൾ അതിന‌് വിപണി കണ്ടെത്താൻ മിൽമക്ക് കഴിഞ്ഞില്ല. ഗുണനിവാരമുള്ള പാലിന‌് 35 രൂപ വരെ കിട്ടിയിടത്ത് 24.45 രൂപയെ ഇനി കിട്ടുള്ളൂ. ജൂണിലാണ് പാൽ വർധിക്കുക. കൂടുന്ന പാലിന‌് പണം കുറച്ചുമാത്രമേ തരികയുള്ളൂവെന്ന നിലപാട‌് ക്ഷീരകർഷകരോടുള്ള വെല്ലുവിളിയാണ‌്. ഇതിൽ പ്രതിഷേധിച്ച‌് ജൂലൈ 25ന‌് നളന്ദ ഓഡിറ്റോറിയത്തിൽ ജനറൽ ബോഡി യോഗം ചേർന്ന‌് ഭാവിപരിപാടികൾ തീരുമാനിക്കും. പാലുൽപാദനം കൂടുന്നത‌് മിൽമ ഭയക്കുകയാണ്. ട്രഡീഷനൽ മിൽക്ക‌് സൊസൈറ്റീസ‌് അസോ. സംസ്ഥാന പ്രസിഡൻറ് കെ.കെ. പൗലോസ‌്, സെക്രട്ടറി എസ‌്.ടി. ജയ‌്സൺ, സഹഭാരവാഹികളായ കെ.കെ. സഹദേവൻ, ഇ.കെ. സുബ്രമഹ്ണ്യൻ, പി. കുഞ്ഞമ്പു, ഇ. ഗംഗാധരൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.