കോഴിക്കോട്: സീറോവേസ്റ്റ് കോഴിക്കോട് നടപ്പാക്കുന്ന പ്ലാസ്റ്റിക് സംഭരണ, സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരികളുമായി കലക്ടർ യു.വി. ജോസ് ചർച്ച നടത്തി. പഞ്ചായത്ത് പരിധിയിൽ ആവശ്യമായ സ്ഥലം ഇല്ലാത്തതും ജനപ്രക്ഷോഭം നിലനിൽക്കുന്നതുമാണ് പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന തടസ്സം. അയൽപഞ്ചായത്ത് പരിധിയിലെ സ്ഥലം ലഭ്യമാക്കുന്നതുൾെപ്പടെ തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. നിലവിൽ പ്രക്ഷോഭം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ദുരന്തനിവാരണ ആക്ട് പ്രകാരം സമരക്കാരെ നേരിടുമെന്നും സംരക്ഷണം ആവശ്യമുള്ളിടത്ത് പൊലീസ് സേനയെ വിന്യസിക്കുമെന്നും കലക്ടർ പറഞ്ഞു. യോഗത്തിൽ ശുചിത്വമിഷൻ ജില്ല കോഒാഡിനേറ്റർ സി. കബനി, േപ്രാഗ്രാം ഓഫിസർ കൃപ വാര്യർ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാർ, വിവിധ ഗ്രാമപഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് മുച്ചക്ര സ്കൂട്ടർ കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് അർഹരായ ഭിന്നശേഷി ക്ഷേമനിധി അംഗങ്ങളിൽ 179 പേർക്ക് മുച്ചക്ര സ്കൂട്ടർ നൽകും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭിന്നശേഷിക്കാരായ 18 ഭാഗ്യക്കുറി തൊഴിലാളികൾക്ക് സ്കൂട്ടർ നൽകുന്ന ചടങ്ങിെൻറ ഉദ്ഘാടനം ജൂലൈ അഞ്ചിന് വൈകീട്ട് 3.30ന് ടൗൺഹാളിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.കെ. ശൈലജ സ്കൂട്ടർ വിതരണോദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.