കോഴിക്കോട്: ചെയർമാൻ പി.കെ. ഹനീഫയുടെ നേതൃത്വത്തിൽ നടന്ന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ 26 പരാതികൾ പരിഗണിച്ചതിൽ ഏഴെണ്ണം തീർപ്പാക്കി. പുതിയ രണ്ട് പരാതികൾ പരിഗണനക്ക് വന്നു. ഒരു കേസ് കലക്ടർ റിപ്പോർട്ട് നൽകുന്നതിന് ഉത്തരവായി. മകന് ജാതി സർട്ടിഫിക്കറ്റും നോൺക്രീമിലെയർ സർട്ടിഫിക്കറ്റും നൽകുന്നതിന് കോഴിക്കോട് തഹസിൽദാറും ഓഫിസ് ജീവനക്കാരും കാലതാമസം വരുത്തിയെന്ന കുറ്റിക്കാട്ടൂർ സ്വദേശിയുടെ പരാതിയിൽ നിജസ്ഥിതി അന്വേഷിച്ച് നടപടി എടുക്കുന്നതിനും മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാനും കമീഷൻ ഉത്തരവിട്ടു. ആവശ്യമുന്നയിച്ച് ചെന്ന പരാതിക്കാരനെയും മകനെയും ഉദ്യോഗസ്ഥർ അപമാനിച്ചതായും ആരോപണമുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് ബോധ്യമായാൽ കുറ്റക്കാർക്കെതിരെ ഉചിതനടപടി എടുക്കുന്നതിനും ജില്ലയിൽ ക്രീമിെലയർ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും കാലതാമസം കൂടാതെ ലഭിക്കുന്നതിന് വേണ്ട നടപടിയെടുക്കുന്നതിനും ജില്ല കലക്ടർക്ക് കമീഷൻ നിർദേശം നൽകി. പൊലീസ് അതിക്രമം, വിദ്യാഭ്യാസ വായ്പ, സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, റേഷൻ കാർഡ് സംബന്ധിച്ച വിഷയം എന്നിവയാണ് കമീഷന് മുമ്പാകെ പരിഗണനക്ക് വന്ന പ്രധാന പരാതികൾ. ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് വീഴ്ച വരുത്തിയത് സംബന്ധിച്ച കേസുകളാണ് പരിഗണനക്ക് കൂടുതലായി ലഭിച്ചത്. പലിശ കുറച്ചു നൽകുന്നതിന് നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് പരാതികൾ ലഭിച്ചിരിക്കുന്നതെന്നും കമീഷൻ ചെയർമാൻ അറിയിച്ചു. പൊലീസ് കംപ്ലയിൻറ് അതോറിറ്റി മൂന്ന് കേസുകൾ തീർപ്പാക്കി കോഴിക്കോട്: പൊലീസ് കംപ്ലയിൻറ് അതോറിറ്റി ചെയർമാൻ കെ.വി. ഗോപിക്കുട്ടെൻറ നേതൃത്വത്തിൽ നടന്ന പരാതി പരിഹാര സിറ്റിങ്ങിൽ 33 കേസുകൾ പരിഗണിച്ചു. മൂന്ന് കേസുകളിൽ തീർപ്പായി. ഒരു കേസ് തുടരന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് ഡി.ജി.പിക്ക് കൈമാറി. മാറ്റിെവച്ച കേസുകൾ മറ്റൊരു ദിവസം വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.