തപാൽ ഒാഫിസുകൾ പ്രവർത്തിക്കില്ല

കോഴിക്കോട്: തപാൽ ഡിവിഷനിലെ പോസ്റ്റ് ഒാഫിസുകൾ മുഴുവൻ കോർ സിസ്റ്റം ഇൻറഗ്രേറ്റർ (സി.എസ്.െഎ) എന്ന പുതിയ അക്കൗണ്ടിങ് സംവിധാനത്തിലേക്ക് ജൂലൈ മൂന്നു മുതൽ മാറും. മുന്നൊരുക്കത്തി​െൻറ ഭാഗമായി പ്രവൃത്തി നടക്കുന്നതിനാൽ 29 മുതൽ ജൂലൈ രണ്ടുവരെ ബ്രാഞ്ച്, സബ് പോസ്റ്റ് ഒാഫിസ് എന്നിവിടങ്ങളിലും 30 മുതൽ ജൂലൈ രണ്ടുവരെയുള്ള ദിവസങ്ങളിൽ ഹെഡ് പോസ്റ്റ് ഒാഫിസിലും ഇടപാടുകൾ ഉണ്ടാവില്ല. സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് സേവനങ്ങൾ കോഴിക്കോട് ആർ.എം.എസിൽ ലഭ്യം. ഇൻറർവ്യൂ കോഴിക്കോട്: പുതിയറയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ പി.എഫ്.സി, ജി.സി.ഇ.സി, എസ്.സി.എസ്.ഇ എന്നീ കോഴ്സുകളിലേക്കുള്ള ഇൻറർവ്യൂ യഥാക്രമം ജൂൺ 28, 29, 30 ദിവസങ്ങളിൽ നടക്കും. പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ രാവിലെ 10ന് സർട്ടിഫിക്കറ്റുകൾ സഹിതം ഒാഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.