പദ്ധതി നിർവഹണ പരിശീലനം

കോഴിക്കോട്: വാർഷിക പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾക്ക് കിലയുടെയും എസ്.ആർ.ജിയുടെയും ആഭിമുഖ്യത്തിലുള്ള ഏകദിന പരിശീലനം ജൂലൈ രണ്ട്, മൂന്ന്, നാല് തീയതികളിൽ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ഗ്രാമപഞ്ചായത്തിൽനിന്ന് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, സെക്രട്ടറി, മുഴുവൻ നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്തിൽ നിയമിച്ച റിസോഴ്സ് പേഴ്സൺ എന്നിവർ പങ്കെടുക്കണം. പരിശീലനം രാവിലെ 9.30ന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. ജൂലൈ രണ്ടിന് കുന്നുമ്മൽ-പന്തലായനി, വടകര-തൂണേരി, ജൂലൈ മൂന്നിന് ബാലുശ്ശേരി-മേലടി, കൊടുവള്ളി-കോഴിക്കോട്, ജൂലൈ നാലിന് -കുന്ദമംഗലം -തോടന്നൂർ, ചേളന്നൂർ-പേരാമ്പ്ര എന്നീ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ രണ്ട് ബാച്ചുകളായാണ് ഓരോ ദിവസവും പരിശീലനത്തിൽ പങ്കെടുക്കേണ്ടത്. ജില്ല ആസൂത്രണ സമിതി യോഗം 30ന് കോഴിക്കോട്: ജില്ല ആസൂത്രണ സമിതി യോഗം ഈ മാസം 30ന് ഉച്ചക്ക് മൂന്നിന് ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.