വൈത്തിരി: വെടിയുണ്ടകളും മാംസവുമായി രണ്ടു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ലക്കിടിയിൽ വാഹന പരിശോധനക്കിടെയാണ് പുതുപ്പാടി കാക്കമട്ട സജി പൗലോസ് (44), താന്നിക്കാട്ടുകുഴിയിൽ ബിജുജോൺ (51) എന്നിവരെ മാംസവും 12 നാടൻ തോക്കിൻ തിരകളുമായി പൊലീസ് പിടികൂടിയത്. തോക്കു കിട്ടിയിട്ടില്ല. ബിജു പുതുപ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറും പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമാണ്. പ്രതികളെ കൽപറ്റ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ വൈത്തിരിയില്‍ വെച്ച് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എന്നാൽ, പിന്നീട് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ വീണ്ടും പിടികൂടുകയായിരുന്നുവെന്നും പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് മൂന്ന് കിലോയോളം മാംസവും പൊട്ടിച്ച മൂന്ന് തിരകളും പൊട്ടിക്കാത്ത ഒമ്പതെണ്ണവും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കാട്ടുപന്നിയുടെ മാംസമാണെന്നാണ് പ്രാഥമിക നിഗമനം. മാംസം പരിശോധനക്കായി വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.