കോഴിേക്കാട്: ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കുന്ന കേരളീയ സമൂഹത്തോടുള്ള ബി.ജെ.പിയുടെ പ്രതികാരമാണ് മോദി സർക്കാറിെൻറ സംസ്ഥാനത്തോടുള്ള സമീപനത്തിൽ പ്രതിഫലിക്കുന്നതെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. കേരളത്തിെൻറ ആവശ്യങ്ങൾക്കായുള്ള സന്ദർശനാനുമതി തുടരെ നിഷേധിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ ജനങ്ങൾ പ്രതിഷേധിക്കണം. മലബാറിൽ പ്ലസ് വണിന് കൂടുതൽ സീറ്റ് അനുവദിച്ച സർക്കാർ നടപടി ശ്ലാഘനീയമാണെങ്കിലും ഇത് അപര്യാപ്തമാണെന്ന പരാതിയിൽ ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ഡോ. എ.എ. അമീൻ, കെ.എസ്. ഫക്രുദ്ദീൻ, കോതൂർ മുഹമ്മദ് മാസ്റ്റർ, എൻ.കെ. അസീസ്, സി.എച്ച്. മുസ്തഫ, എച്ച്. മുഹമ്മദലി, സത്താർ കുന്നിൽ, എ.എം. സുലൈമാൻ, അജിത്കുമാർ ആസാദ്, അഡ്വ. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.