മദ്റസകൾക്ക് അഫിലിയേഷൻ നിർബന്ധമാക്കരുത് ​-സമസ്​ത

കോഴിക്കോട്: മദ്റസകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ബോർഡിന് കീഴിൽ അഫിലിയേഷൻ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡൻറ് പി.കെ.പി. അബ്്ദുസ്സലാം മുസ്ലിയാരും ജനറൽ സെക്രട്ടറി എം.ടി. അബ്്ദുല്ല മുസ്ലിയാരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ചട്ടങ്ങൾ പാലിച്ചും സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് അനുസരിച്ചുമാണ് മദ്റസകൾ പ്രവർത്തിക്കുന്നത്. ഏത് പരിശോധനകൾക്കും വിധേയമാകും വിധം സുതാര്യവും വ്യവസ്ഥാപിതവുമായി പ്രവർത്തിക്കുന്ന മദ്റസകൾക്ക് മേൽ അനാവശ്യ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കമായി വേണം കരുതാൻ. കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം രാജ്യസ്നേഹവും ധാർമിക ബോധവും സൃഷ്ടിച്ച് ഉത്തമ പൗരന്മാരാക്കി വളർത്തുന്ന ദൗത്യമാണ് മദ്റസകൾ നിർവഹിക്കുന്നത്. അത്തരം മദ്റസകളുടെ പ്രവർത്തനം തടയിടാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.