കൊടുവള്ളി: പടനിലം-നരിക്കുനി റോഡിൽ ആരാമ്പ്രം അങ്ങാടിയിൽ മഴപെയ്താൽ റോഡിൽ വെള്ളക്കെട്ട്. ഇതുമൂലം വാഹനങ്ങൾക്കും കാൽനടക്കാർക്കും കച്ചവടക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു. പടനിലം-നന്മണ്ട റോഡ് നവീകരണ പ്രവൃത്തി നടത്തിയവേളയിൽ ആരാമ്പ്രം അങ്ങാടി ഭാഗത്ത് 830 മീറ്ററോളം നീളത്തിൽ ഓവുചാൽ നിർമിച്ചിരുന്നു. പിന്നീട് ആരാമ്പ്രം ചക്കാലക്കൽ അങ്ങാടി ഭാഗങ്ങളിലും ഓവുചാൽ നിർമിച്ചു. എന്നാൽ, ഓവുചാലിലേക്ക് റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കിയിരുന്നില്ല. ഇവിടങ്ങളിൽ റോഡ് താഴ്ന്നും ഓവുചാൽ ഉയർന്നുമാണ് നിലവിലുള്ളത്. ശക്തമായ മഴ പെയ്താൽ ആരാമ്പ്രം-കച്ചേരിമുക്ക് റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം ഓവുചാലിലേക്ക് ഒഴുകിപ്പോവാതെ റോഡിലൂടെ പരന്നൊഴുകി വെള്ളക്കെട്ട് രൂപപ്പെടുകയാണ്. വാഹനങ്ങൾ കടന്നുപോവുമ്പോൾ ചളിനിറഞ്ഞ മഴവെള്ളം കാൽനടക്കാരുടെ ശരീരത്തിലേക്കും അങ്ങാടിയിലെ കടകളിലേക്കും തെറിക്കാനും ഇടയാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.