മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ മുക്കം മുതൽ കൂളിമാട് വരെയുള്ള കരയിടിച്ചിൽ മേഖലകളിൽ ജോർജ് എം.തോമസ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. 'എെൻറ സ്വന്തം ഇരുവഴിഞ്ഞി' കൂട്ടായ്മയാണ് യാത്രക്ക് വേദിയൊരുക്കിയത്. കട്ടിപ്പാറ ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ച പൂനൂർ പുഴ, ചെറുപുഴ എന്നിവയേക്കാളും കരയിടിച്ചിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതും ഇരുവഴിഞ്ഞിപ്പുഴയിലാണ്. മണലെടുപ്പ് കാരണം പുഴയിൽ വലിയ ഗർത്തങ്ങൾ ഉണ്ടായതും കരയിടിച്ചിലിന് കാരണമായിട്ടുണ്ട്. തീരം കെട്ടി സംരക്ഷിക്കുന്നതിനും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് ശ്രമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ ഫരീദ മോയിൻകുട്ടി, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല, മുക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.ടി. ശ്രീധരൻ, പ്രശോഭ്കുമാർ, കൗൺസിലർ ഷഫീഖ് മാടായി, കാരശ്ശേരി പഞ്ചായത്ത് മെംബർമാരായ എം.ടി. അഷ്റഫ്, ജി. അബ്ദുൽ അക്ബർ, ഹരിത കേരളം ടെക്നിക്കൽ കമ്മിറ്റി കൺവീനർ എൻജിനീയർ കെ. ഫൈസൽ, ജലസേചന വകുപ്പ് അസി. എൻജിനീയർ വത്സരാജ്, മുക്കം നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, ടി. വിശ്വനാഥൻ, എെൻറ സ്വന്തം ഇരുവഴിഞ്ഞി ചെയർമാൻ പി.കെ.സി. മുഹമ്മദ്, നാസർ കൊളായി, പി.കെ. അബ്ദുറസാഖ്, മുസ്തഫ ചേന്ദമംഗല്ലൂർ, ആസാദ് മുക്കം, ഫസൽ ബാബു, മാതലത്ത് റഷീദ്, ടി.കെ. നസറുള്ള, അബ്ദു ചേന്ദമംഗലൂർ, അമ്പലക്കണ്ടി മുജീബ് റഹ്മാൻ, ടി.കെ. ലെയ്സ്, ജാഫർ ഷരീഫ്, മുഹമ്മദ് അബ്ദുറഹിമാൻ എന്നിവരും എം.എൽ.എയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.