മുക്കം: നഗരത്തിന് ഭീതി സൃഷ്ടിച്ച് തെരുവുനായ്ക്കൂട്ടങ്ങൾ. മത്സ്യ മാർക്കറ്റ്, പി.സി ജങ്ഷൻ, മിനി സിവിൽ സ്റ്റേഷൻ പരിസരം, മുക്കം കടവ് പാലത്തിന് സമീപം എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കൾ ഭീതിപരത്തി വിലസുന്നത്. രാത്രിയായാൽ ഇ.എം.എസ് ഓഡിറ്റോറിയം സ്ഥിതിചെയ്യുന്ന കെട്ടിടത്തിെൻറ കവാടപടികളിലാണ് നായ്ക്കൾ തമ്പടിക്കുന്നത്. മുക്കത്ത് 15 പേർക്ക് ഡെങ്കി: 15പേർ ആശുപത്രിയിൽ മുക്കം: നഗരസഭയിലും സമീപ പ്രദേശങ്ങളിലും 15പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചു. എട്ടുപേരെ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചും. മണാശ്ശേരി, മാമ്പറ്റ, കയ്യിട്ടാപൊയിൽ, കെ.എം.സി.ടി പ്രദേശം, കാരശ്ശേരി, മാവൂർ ചൂലൂർ, തോട്ടത്തിൻ കടവ് എന്നീ പ്രദേശങ്ങളിൽനിന്നുള്ളവർക്കാണ് ഡെങ്കിപ്പനി ബാധ. പകർച്ചപ്പനി ബാധിച്ച് 600പേർ ചൊവ്വാഴ്ച മുക്കം കമ്യൂണിറ്റി സെൻററിൽ ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.